Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐയിൽ എത്തിയ...

സി.പി.ഐയിൽ എത്തിയ സി.ഐ.ടി.യു നേതാവ് വീണ്ടും സി.പി.എമ്മിലേക്ക്

text_fields
bookmark_border
cpi member again cpm
cancel

വാ​ടാ​ന​പ്പ​ള്ളി: സി.​പി.​എം വി​ട്ട് സി.​പി.​ഐ​യി​ൽ എ​ത്തി​യ സി.​ഐ.​ടി.​യു നേ​താ​വ് ഒ​രാ​ഴ്ച​ക്കു​ശേ​ഷം വീ​ണ്ടും സി.​പി.​എ​മ്മി​ലേ​ക്ക്. സി.​പി.​എം വാ​ടാ​ന​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ആ​ർ.​എ. മു​ബീ​ന​ലി​യാ​ണ് വീ​ണ്ടും പാ​ർ​ട്ടി മാ​റി​യ​ത്. സി.​ഐ.​ടി.​യു നാ​ട്ടി​ക ഏ​രി​യ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യും ഓ​ട്ടോ ആ​ൻ​ഡ്​ ലൈ​റ്റ് മോ​ട്ടോ​ഴ്സ് ഡ്രൈ​വേ​ഴ്സ് യൂ​നി​യ​ൻ സി.​ഐ.​ടി.​യു നാ​ട്ടി​ക ഏ​രി​യ സെ​ക്ര​ട്ട​റി​യും ഓ​ട്ടോ ജി​ല്ല ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യും ഓ​ട്ടോ ടാ​ക്സി ആ​ൻ​ഡ്​ ലൈ​റ്റ് മോ​ട്ടോ​ഴ്സ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സി.​ഐ.​ടി.​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ആ​ർ.​എ. മു​ബീ​ന​ലി ഇ​ക്ക​ഴി​ഞ്ഞ 30നാ​ണ് സി.​പി.​എം വി​ട്ട് സി.​പി.​ഐ​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സി.​പി.​ഐ വാ​ടാ​ന​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​യോ​ഗം പാ​ർ​ട്ടി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം സി.​എ​ൻ. ജ​യ​ദേ​വ​നാ​ണ് ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ത്. മു​ബീ​ന​ലി​യെ കൊ​ണ്ടു​വ​ന്ന​തി​ൽ സി.​പി.​ഐ ഏ​റെ ആ​ഹ്ലാ​ദ​ത്തി​ലാ​യി​രു​ന്നു. സി.​പി.​എ​മ്മി​ന് പ്ര​ഹ​ര​മേ​റ്റ അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ശ​നി​യാ​ഴ്ച വീ​ണ്ടും സി.​പി.​എ​മ്മി​ൽ ചേ​രാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് മു​ബീ​ന​ലി നേ​താ​ക്ക​ളെ സ​മീ​പി​ച്ച​ത്. സി.​പി.​ഐ​യെ ത​ള്ളി​പ്പ​റ​ഞ്ഞും സി.​പി.​എം നേ​താ​ക്ക​ൾ​ക്ക് ക്ഷ​മാ​പ​ണ​ക്ക​ത്ത് ന​ൽ​കി​യു​മാ​ണ് സി.​പി.​എ​മ്മി​ൽ വീ​ണ്ടും ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpicitucpm
News Summary - cpi member again cpm
Next Story