Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേഴ്സനല്‍ സ്റ്റാഫ്...

പേഴ്സനല്‍ സ്റ്റാഫ് യോഗം: മുഖ്യമന്ത്രിക്ക് സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

text_fields
bookmark_border
പേഴ്സനല്‍ സ്റ്റാഫ് യോഗം: മുഖ്യമന്ത്രിക്ക് സി.പി.ഐ യോഗത്തില്‍ വിമര്‍ശനം
cancel

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകളുടെ യോഗം വിളിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ സി.പി.ഐ നേതൃയോഗത്തില്‍ വിമര്‍ശനം. മന്ത്രിമാര്‍ക്ക് പേഴ്സനല്‍ സ്റ്റാഫുകളെ നിയോഗിക്കുന്നത് വ്യക്തിപരമായ സഹായത്തിനാണെന്നും അതില്‍ കടന്നുകയറി യോഗംവിളിച്ച മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ളെന്നുമായിരുന്നു വിമര്‍ശനം. അതേസമയം, ചര്‍ച്ചക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുഖ്യമന്ത്രി മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകളുടെ യോഗം വിളിച്ചതില്‍ അഭംഗിയില്ളെന്ന് വിശദീകരിച്ചു. മുന്നണിസംവിധാനത്തില്‍ സര്‍ക്കാറിന്‍െറ ഭാഗമാണ് പേഴ്സനല്‍ സ്റ്റാഫും. അവര്‍ക്ക് സന്ദേശം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിക്ക് പൊതുവായ കാര്യം പറയണമെന്നുണ്ടെങ്കില്‍ മന്ത്രിമാരെയോ പേഴ്സനല്‍ സ്റ്റാഫുകളെയോ വിളിക്കുന്നതിന് തടസ്സമില്ല. ഇക്കാര്യത്തില്‍ മുന്‍ നടപടിക്രമം ഇല്ളെന്നത് യോഗം വിളിക്കാന്‍ തടസ്സമല്ളെന്നും കാനം വ്യക്തമാക്കി.

വനം, റവന്യൂ മന്ത്രിമാര്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിലെ ബിനോയ് വിശ്വത്തെയും കെ.പി. രാജേന്ദ്രനെയും മാതൃകയാക്കണമെന്ന മന്ത്രി എ.കെ. ബാലന്‍െറ പ്രസ്താവനയും ചര്‍ച്ചയായി. ഇ. ചന്ദ്രശേഖരന്‍ ചര്‍ച്ചക്കിടെ സംഭവം വിശദീകരിച്ചു. ബാലന്‍െറ പ്രസ്താവനക്ക് അടുത്തദിവസം കാസര്‍കോട്ടുവെച്ച് മാധ്യമപ്രവര്‍ത്തകരോട് മിതത്വത്തോടെ മറുപടി നല്‍കി. ഓരോ പാര്‍ട്ടിക്കും താല്‍പര്യങ്ങളുണ്ടെങ്കിലും മുന്നണി സംവിധാനത്തില്‍ മന്ത്രിസഭ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ അഭിപ്രായം പറയാന്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് അവകാശം. മറ്റു മന്ത്രിമാര്‍ പരസ്പരം വിമര്‍ശിക്കുന്നത് ശരിയല്ളെന്നാണ് താന്‍ പറഞ്ഞതെന്നും ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരന്‍െറ നിലപാട് ശരിയാണെന്ന് അംഗങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ഏഴ് മാസത്തിനുള്ളില്‍ സാമ്പത്തികപ്രശ്നം, റേഷനരി വിതരണത്തിലെ താളപ്പിഴ എന്നിവയുള്‍പ്പെടെ നിരവധി വിഷമതകള്‍ നേരിടേണ്ടിവന്നെന്ന് അംഗങ്ങള്‍ പറഞ്ഞു. ഈ സമയത്ത് കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നതിനുപകരം ഒറ്റതിരിഞ്ഞ് അഭിപ്രായം പറയുന്നത് ശരിയല്ളെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

നോട്ട് പിന്‍വലിക്കല്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരായ പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കിയതിനാല്‍ റേഷനരി വിതരണം അവതാളത്തിലായതിനുപിന്നില്‍ കേന്ദ്രമാണെന്ന സന്ദേശം ജനങ്ങളിലത്തെിക്കാന്‍ കഴിഞ്ഞില്ളെന്ന് വിമര്‍ശനമുയര്‍ന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാന കൗണ്‍സിലും ചേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpi meeting
News Summary - cpi meeting
Next Story