കൽപ്പറ്റ: മാവോവാദികളെ വെടിവെച്ച് കൊന്ന നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ (മാവോയിസ്റ്റ്). നാടുകാണി ഏരിയ കമ്മിറ്റിക്ക് വേണ്ടി വക്താവ് അജിത പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് രൂക്ഷ വിമർശനം ഉയർത്തിയിട്ടുള്ളത്.
മനുഷ്യത്വരഹിതമായ ഹീനകൃത്യത്തിലൂടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടുന്ന കപട കമ്യൂണിസ്റ്റുകൾ ഹിന ്ദുത്വ, ഫാഷിസ്റ്റ് നരേന്ദ്രമോദി ഭരണകൂടത്തിന്റെയും അവരുടെ യജമാനരായ സാമ്രാജത്വത്തിന്റെയും വെറും പാദസേവകരാെ ണന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് സി.പി.ഐ (മാവോയിസ്റ്റ്) ആരോപിച്ചു.
ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ട പ്പെടുന്നത് ന്യായീകരിക്കാനാവില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ തണ്ടർബോൾട്ടുകാർ സ്വയരക്ഷയ്ക്കായി വെടിയു തിർത്തതാണെന്നും പറയുന്നു. ഇത് ഇരട്ടത്താപ്പാണ്. കൂട്ടക്കൊലയിലൂടെ മർദിതരുടെ വിപ്ലവ പോരാട്ടങ്ങളെ തടയാനാവില്ലെ ന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഏറ്റുമുട്ടൽ നടന്നിട്ടിെല്ലന്ന് സ്ഥലം സന്ദർശിച്ച സംഘം
കോഴിക്കോട്: പൊലീസ് അവകാശപ്പെടുന്നതുപോലെ മാവോവാദികളുമായുള്ള ഏറ്റുമുട്ടൽ അട്ടപ്പാടിയിലെ മേലെ മഞ്ചക്കണ്ടിയിൽ നടന്നിട്ടില്ലെന്ന് വ്യക്തമായതായി സ്ഥലം സന്ദർശിച്ച ഒാർഗനൈസേഷൻ ഫോർ പ്രൊട്ടക്ഷൻ ഒാഫ് ഡെമോക്രാറ്റിക് റൈറ്റ്സിെൻറ (ഒ.പി.ഡി.ആർ) റിപ്പോർട്ട്. ഏറ്റുമുട്ടൽ നടന്നുവെന്ന് പറയുന്ന സ്ഥലം ഉയർന്ന മേഖലയാണ്. താഴെനിന്ന് പൊലീസ് സംഘം എത്തുന്നത് ഉയർന്ന മേഖലയിൽ നിൽക്കുന്നവർക്ക് ദൂരെ നിന്നുതന്നെ കാണാൻ സാധിക്കും. എന്നിട്ടും പൊലീസ് അടുത്തെത്തുംവരെ നിന്ന് ഏറ്റുമുട്ടൽ നടത്തി രക്തസാക്ഷികളായെന്നത് വിശ്വസനീയമല്ലെന്ന് ഒ.പി.ഡി.ആർ അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റുമുട്ടൽക്കൊല നടക്കുന്നതിന് തലേദിവസം ഒക്ടോബർ 27ന് രാത്രി രണ്ട് ആംബുലൻസുകൾ സംഭവസ്ഥലത്തിനടുത്തുവരെ വന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം െകാണ്ടിട്ടതാകാമെന്ന സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പ്രദേശത്ത് മാവോവാദികൾ ഷെഡ് കെട്ടി താമസിച്ചുെവന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, ഇൗ മലയിൽ കഞ്ചാവുകൃഷി ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ഒരു മാസത്തിനിടെ കഞ്ചാവുവേട്ടക്കിറങ്ങിയ എക്സൈസ് ഉദ്യോഗസ്ഥർ മല മുഴുവൻ അരിച്ചുപെറുക്കിയതാണ്. അന്നൊന്നും ഇങ്ങനെ ഷെഡ് കണ്ടെത്തിയിട്ടില്ല.
നെല്ലിക്ക വിളയുന്ന കാലമായതിനാൽ ഉൗരിലെ ജനങ്ങൾ നിത്യേനയെന്നോണം നെല്ലിക്കക്കും വിറകിനുമായി മലകയറാറുണ്ട്. അപ്പോഴൊന്നും കാണാത്ത ഷെഡ് അവിടെ ഉണ്ടായിരുന്നുവെന്ന െപാലീസ് ഭാഷ്യം അവിശ്വസനീയമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അഭിഭാഷകരായ പി. കുമാരൻകുട്ടി, സാബി ജോസഫ്, ലാൽ കിഷോർ, ജോണി സെബാസ്റ്റ്യൻ എന്നിവരും ഡോ. ആസാദ്, കെ.പി. പ്രകാശൻ, പി.ടി. ഹരിദാസ്, പി.കെ. പ്രിയേഷ്, രാധാകൃഷ്ണൻ തുടങ്ങിയവരുമാണ് സംഘത്തിലുണ്ടായിരുന്നത്.
കേരളം മാവോവാദി ഭീഷണി കുറഞ്ഞ സംസ്ഥാനമെന്ന് സി.പി.എം മുഖപത്രം
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാവോവാദി തീവ്രവാദ ഭീഷണി കുറഞ്ഞ സംസ്ഥാനമാണ് കേരളെമന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി. മതതീവ്രവാദത്തിനും മലയാള മണ്ണിൽ കാര്യമായ വേരോട്ടമില്ല.
യു.എ.പി.എ കരിനിയമമാണെന്നും മുഖപ്രസംഗം വ്യക്തമാക്കി.
അതേസമയം, അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ കൊലയിൽ പൊലീസ് ഭാഷ്യം ശരിവെക്കുന്നതിനൊപ്പം സി.പി.െഎ നിലപാടിനെ പേര് പറയാതെ വിമർശിക്കുന്നുമുണ്ട്. ‘യു.എ.പി.എ ദുരുപയോഗം അനുവദിക്കരുത്’ എന്ന തലക്കെട്ടിൽ ചൊവ്വാഴ്ചയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.