Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം സ്ഥാനാർത്ഥികൾ...

സി.പി.എം സ്ഥാനാർത്ഥികൾ ഇവരാണ്

text_fields
bookmark_border
cpi m candidates lok sabha election
cancel
camera_alt??.??.??? ???????????

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പി. കരുണാകരൻ ഒഴികെ ആറു സിറ്റിങ് എം.പിമാർക്ക് സീറ്റ് നൽകിയപ്പോൾ പുതിയതായി നാലു എം.എൽ.എമാർക്കും സി.പി.എം അവസരം നൽകി. ഇ​ടു​ക്കിയിൽ ജോ​യ്​​സ്​ ജോ​ർ​ജും പൊന് നാനിയിൽ പി.വി. അൻവറും എൽ.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളാവും.


കെ.പി. സതീഷ് ചന്ദ്രൻ- കാസർകോ ട്

  • എൽ.ഡി.എഫ് ജില്ലാ കൺവീനർ
  • രണ്ട് തവണ സി.പി.എം ജില്ലാ സെക്രട്ടറി.
  • തൃക്കരിപ്പൂരിൽ നിന്നു രണ്ട് തവണ എം.എൽ.എ
  • നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി സ്ഥാപക ചെയർമാൻ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറും ദേശീയ എക്സ‌ിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

പി.കെ. ശ്രീമതി - കണ്ണൂർ

  • സിറ്റിങ് എം.പി
  • കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൽ ആരോഗ്യ മന്ത്രി.
  • പയ്യന്നൂർ മണ്ഡലത്തിൽ നിന്നു കാസർകോട്
  • തവണ എം.എൽ.എ (2001,2006)
  • ക ണ്ണൂർ ജില്ലാ പഞ്ചായത്തിൻെറ ആദ്യ പ്രസിഡന്റ്.
  • സി.പി.എം കേന്ദ്രകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശ ീയ ട്രഷറർ.

പി. ജയരാജൻ - വടകര

  • സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി.
  • കൂത്തുപറമ്പിൽ നിന്നു മൂന് ന് തവണ നിയമസഭാംഗം (2001, 2006 തിരഞ്ഞെടുപ്പുകളിൽ ജയം. 2001 ലെ വിജയം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നു 2005 ൽ നടത്തിയ ഉപ തിരഞ്ഞെടുപ്പിലും വിജയിച്ചു.)
  • എസ്‌.എഫ്‌.ഐ മുൻ ജില്ലാ സെക്രട്ടറി, ദേശാഭിമാനി മുൻ ജനറൽ മാനേജർ, സാന്ത്വനപരിചരണ സംഘടന ഐ.ആർ.പി.സിയുടെ ഉപദേശക സമിതി ചെയർമാൻ


പ്രദീപ്‌കുമാർ - കോഴിക്കോട്

  • സി.പി.എം സംസ്ഥാന കമ്മ ിറ്റിയംഗം.
  • 2006 മുതൽ എം.എൽ.എ. ആദ്യജയം കോഴിക്കോട് ഒന്ന് മണ്ഡലത്തിൽ നിന്ന്. (2011 ലും 2016 ലും കോഴിക്കോട് നോർത്ത്).
  • എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്.
  • ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറ ി
  • കാലിക്കറ്റ് സർവകലാശാല യൂണിയൻ മുൻ ചെയർമാൻ.

വി.പി.സാനു - മലപ്പുറം

  • എസ്.എഫ്.ഐ അഖിലേന്ത്യാ പ ്രസിഡന്റ്.
  • ആദ്യ മൽസരം.
  • എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 2015ൽ സംസ്ഥാന പ്രസിഡന്റും.
  • വളാ‍ഞ്ചേരി എം.ഇ.എസ് കോളജിൽ യൂണിയൻ ചെയർമാൻ.
  • സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.സക്കറിയയുടെ മകൻ.

പി.വി.അൻവർ - പൊന്നാനി

  • നിലമ്പൂർ എം.എ.ൽഎ.
  • യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.
  • 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട്ടിൽ സ്വതന്ത്രനായി മത്സരിച്ചു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എം.ഐ ഷാനവാസിനെതിരെ സ്വതന്ത്രനായി മത്സരിച്ചു. 2016ൽ നിലമ്പൂരിൽ നിന്ന് സി.പി.എം സ്വതന്ത്രനായി എം.എൽ.എ ആയി.

എം.ബി. രാജേഷ് - പാലക്കാട്

  • സിറ്റിങ് എംപി.
  • പാലക്കാട്ടുനിന്നു രണ്ട് തവണ ലോക്സഭാ അംഗം.
  • എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി,
  • ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു.
  • സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം.

പി.കെ. ബിജു - ആലത്തൂർ

  • സിറ്റിങ് എംപി.
  • ആലത്തൂരിൽ നിന്ന് രണ്ട് തവണ ലോക്സഭാംഗം.
  • എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.
  • സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം.

ഇന്നസ​​​െൻറ് - ചാലക്കുടി

  • പ്രമുഖ നടൻ, സിറ്റിങ് എം.പി.
  • കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനനം.
  • 1970ൽ ആർ.എസ്‌.പിയുടെ ജില്ലാ സെക്രട്ടറി. ഇരിങ്ങാലക്കുട നഗരസഭാംഗവുമായിരുന്നു.
  • അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 12 വർഷം പ്രവർത്തിച്ചു.

പി. രാജീവ് - എറണാകുളം

  • സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റർ.
  • മുൻ രാജ്യസഭാ അംഗം. യു.എൻ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു.
  • സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി.
  • ലോക്സഭയിലേക്ക് ആദ്യ മൽസരം. വടക്കേക്കര മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കു മൽസരിച്ചിട്ടുണ്ട്.

എ.എം.ആരിഫ് - ആലപ്പുഴ

  • 2006 മ‍ുതൽ 3 തവണ അരൂർ എം.എൽ.എ
  • സി.പി.എം ജില്ലാ കമ്മിറ്റി അംഗം, നോൺ ബാങ്കിങ് ഫിനാൻസ് ആൻഡ് പ്രൈവറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
  • ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം.
  • 1991 ൽ ആലപ്പുഴ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ അരൂക്കുറ്റി ഡിവിഷനിൽ നിന്നു വിജയിച്ചു.

വി.എൻ.വാസവൻ - കോട്ടയം

  • സി.പി.എം ജില്ലാ സെക്രട്ടറി
  • എസ്‌.എഫ്‌.ഐയിലൂടെ രാഷ്ട്രീയ പ്രവേശം.
  • ഡി.വൈ.എഫ്‌.ഐ സംസ്‌ഥാനസമിതി അംഗമായിരുന്നു
  • പുതുപ്പള്ളിയിൽ നിന്നു രണ്ട് തവണയും കോട്ടയത്തു നിന്നു രണ്ട് തവണയും നിയമസഭയിലേക്കു മൽസരിച്ചു.
  • 2006 ൽ കോട്ടയത്തുനിന്ന് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

ജോയ്സ് ജോർജ് - ഇടുക്കി

  • സിറ്റിങ് എം.പി, സി.പി.എം സ്വതന്ത്രൻ.
  • ലോക്‌സഭയിലേക്കു രണ്ടാം മത്സരം
  • കെ.എസ്‌.യുവിലൂടെ തുടക്കം. 1990ൽ തൊടുപുഴ ന്യൂമാൻ കോളജിൽ കെ.എസ്‌.യു ചെയർമാൻ.
  • ഹൈകോടതി അഭിഭാഷകൻ.


കെ.എൻ. ബാലഗോപാൽ - കൊല്ലം

  • 2010-16 ൽ രാജ്യസഭാംഗം. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നാല് വർഷം (2006-2010) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി,
  • സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം, മുൻ ജില്ലാ സെക്രട്ടറി.
  • എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

വീണാ ജോർജ് - പത്തനംതിട്ട

  • ആറന്മുള സിറ്റിങ് എം.എൽ.എ.
  • രണ്ട് വർഷം പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ അധ്യാപിക.
  • മാധ്യമ പ്രവർത്തകയായിരുന്നു. വിവിധ വാർത്താ ചാനലുകളിൽ പ്രവർത്തിച്ചു. ആറന്മുളയിൽ കന്നിയങ്കത്തിൽ നിയമസഭയിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു.

എ. സമ്പത്ത് - ആറ്റിങ്ങൽ

  • സിറ്റിങ് എംപി.
  • തുടർച്ചയായി രണ്ട് തവണയും ആകെ മൂന്ന് വട്ടവും ആറ്റിങ്ങലിൽ ജയം.
  • സി.പി.എം ജില്ലാ കമ്മിറ്റിയംഗം. അന്തരിച്ച പ്രമുഖ സി.പി.എം നേതാവും മുൻ എംപിയുമായ കെ. അനിരുദ്ധൻെറ മകൻ. അഭിഭാഷകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscpi m candidatesLok Sabha Electon 2019
News Summary - cpi m candidates lok sabha election
Next Story