Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.​ഡി.എഫിനെ...

യു.​ഡി.എഫിനെ രക്ഷിച്ചത്​ ആരാണെന്ന്​ ജനം വിലയിരുത്ത​െട്ട –പ്രകാശ്​ ബാബു 

text_fields
bookmark_border
prakash-babu
cancel

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ടി​ലൂ​ടെ മു​ഖം വി​കൃ​ത​മാ​യ യു.​ഡി.​എ​ഫി​നെ തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി വൈ​കി​പ്പി​ച്ച​തി​ലൂ​ടെ ര​ക്ഷി​ച്ച​ത് ആ​രാ​ണെ​ന്ന് ജ​നം വി​ല​യി​രു​ത്ത​ട്ടെ​യെ​ന്ന്​ സി.​പി.​െ​എ സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​പ്ര​കാ​ശ്​​ബാ​ബ​ു. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​െൻറ പ്ര​സ്​​താ​വ​ന​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ പ്ര​തി​ക​ര​ണം.

സി.​പി.​ഐ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ള്‍ എ​ൽ.​ഡി.​എ​ഫി​നെ ദു​ര്‍ബ​ല​പ്പെ​ടു​ത്താ​ന​ല്ല,  ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ്. ചാ​ണ്ടി​യു​ടെ രാ​ജി​യു​ടെ ക്രെ​ഡി​റ്റ് സി.​പി.​ഐ​ക്ക് വേ​ണ്ട, ആ​ര്‍ക്കും എ​ടു​ക്കാം. തോ​മ​സ് ചാ​ണ്ടി ബു​ധ​നാ​ഴ്ച രാ​ജി​വെ​ക്കു​മെ​ന്ന് പാ​ര്‍ട്ടി നേ​തൃ​ത്വ​ത്തെ ആ​രും അ​റി​യി​ച്ചി​രു​ന്നി​ല്ല. ഭ​ര​ണ​ഘ​ട​ന ലം​ഘ​നം ന​ട​ത്തി മ​ന്ത്രി​സ​ഭ​ക്കെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച ഒ​രു വ്യ​ക്തി​യോ​ടൊ​പ്പം മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു സി.​പി.​ഐ നി​ല​പാ​ട്. താ​ന്‍ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് വെ​ല്ലു​വി​ളി​ച്ച് തോ​മ​സ് ചാ​ണ്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത്. 

മ​ന്ത്രി രാ​ജി​വെ​ക്കു​മെ​ന്നു​ള്ള ധാ​ര​ണ രാ​വി​ലെ ഉ​ണ്ടാ​യി​രു​ന്നെ​ന്ന്​ കോ​ടി​യേ​രി മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ്​ അ​റി​യു​ന്ന​ത്. ക​ല​ക്​​ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ ത​മ്മി​ല്‍ വൈ​രു​ദ്ധ്യ​മു​ണ്ടെ​ന്ന് ഇ​തു​വ​രെ റ​വ​ന്യൂ മ​ന്ത്രി അ​റി​ഞ്ഞ​താ​യി തോ​ന്നു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത് റി​പ്പോ​ര്‍ട്ടി​ലെ വൈ​രു​ദ്ധ്യം കൊ​ണ്ടാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ കോ​ടി​യേ​രി വെ​ളി​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് അ​റി​ഞ്ഞതെന്നും പ്ര​കാ​ശ് ​ബാ​ബു പ​റ​ഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newsthomas chandymalayalam newsprakash babu
News Summary - CPI Leader Prakash Babu react Thomas Chandy Resignation -Kerala News
Next Story