Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കർ ഇപ്പോൾ...

ശിവശങ്കർ ഇപ്പോൾ സർക്കാറിന്‍റെ ഭാഗമല്ല; അറസ്റ്റ് ബാധിക്കില്ലെന്ന് കാനം

text_fields
bookmark_border
ശിവശങ്കർ ഇപ്പോൾ സർക്കാറിന്‍റെ ഭാഗമല്ല; അറസ്റ്റ് ബാധിക്കില്ലെന്ന് കാനം
cancel

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് എൽ.ഡി.എഫ് സർക്കാറിനെ ബാധിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കർ ഇപ്പോൾ സംസ്ഥാന സർക്കാറിന്‍റെ ഭാഗമല്ലെന്നും കാനം ചൂണ്ടിക്കാട്ടി.

ശിവശങ്കറെ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന് ഒഴിവാക്കി. സിവിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അദ്ദേഹത്തിന് ഉണ്ടായിരുന്ന എല്ലാ ചുമതലകളും നീക്കം ചെയ്തു. അതുകൊണ്ട് ശിവശങ്കറിന്‍റെ അറസ്റ്റ് കൊണ്ട് സർക്കാറിന് ഒരു പ്രശ്നവുമില്ലെന്നും കാനം പറഞ്ഞു.

എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റത് മുതൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്. കഴിഞ്ഞ രണ്ടു മാസമായി ദിവസം തോറും 12 മണിയാകുമ്പോൾ പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
TAGS:M Sivasankar Kanam Rajendran CPI 
News Summary - CPI Leader Kanam Rajendran React to M Sivasankar Arrest
Next Story