'കനൽ' എന്ന പേരിൽ യൂട്യൂബ് ചാനലുമായി സി.പി.ഐ
text_fieldsതിരുവനന്തപുരം: കനൽ എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ സി.പി.ഐ. പാർട്ടിയുടെ രാഷ്ട്രീയ ആശയങ്ങൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ ജനങ്ങളെ അറിയിക്കാനാണ് ചാനൽ.
മുതിർന്ന മാധ്യമപ്രവർത്തകർ യൂട്യൂബ് ചാനലുമായി സഹകരിക്കും. മുഖ്യധാര മാധ്യമങ്ങളിൽ അർഹമായ പ്രാധാന്യം ലഭിക്കാത്തതാണ് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ സി.പി.ഐയെ പ്രേരിപ്പിച്ചത്. യൂട്യൂബ് ചാനൽ തുടങ്ങുന്നതോടെ പാർട്ടിയുടെ പരിപാടികൾക്കും നേതാക്കൾക്കും അർഹമായി ഇടം കിട്ടും.
മുതിർന്ന മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാനലിനെ നിയന്ത്രിക്കുക. നേരത്തേ യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും പ്രായോഗികത കണക്കിലെടുത്ത് പിൻമാറുകയായിരുന്നു. സെപ്റ്റംബർ ആദ്യവാരം നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ യൂട്യൂബ് ചാനൽ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

