കൊല്ലം: സി.പി.െഎ ജില്ല അസി.സെക്രട്ടറി പി.എസ്. സുപാലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനും സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രനെ പരസ്യമായി ശാസിക്കാനുമുള്ള സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ല എക്സിക്യൂട്ടിവ്, കൗൺസിൽ യോഗങ്ങളിൽ രൂക്ഷ വിമർശനം.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അസി.സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും പെങ്കടുത്ത യോഗത്തിലാണ് ഒരേ കുറ്റം ചെയ്ത രണ്ടുപേർക്ക് രണ്ട് ശിക്ഷ നൽകിയ നടപടിക്കെതിരെ വിമർശനമുയർന്നത്.
സുപാലിന് സസ്പെൻഷനും രാേജന്ദ്രന് ശാസനയുമെന്ന രണ്ടുനീതി എങ്ങനെ ന്യായീകരിക്കാനാവുമെന്ന ചോദ്യമാണ് ചർച്ചയിൽ പെങ്കടുത്തവരിൽ ബഹുഭൂരിപക്ഷവും ഉയർത്തിയത്. ഫെബ്രുവരിയിൽ കൊട്ടാരക്കരയിൽ ചേർന്ന ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ സുപാലും രാേജന്ദ്രനും തമ്മിലുണ്ടായ വാക്കുതർക്കമാണ് നടപടിക്ക് കാരണമായത്.
ഒമ്പതുമാസം മുമ്പ് നടന്ന സംഭവത്തിെൻറ പേരിൽ, തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, ഉണ്ടായ നടപടിയുടെ സാംഗത്യവും ചോദ്യംചെയ്യപ്പെട്ടു. ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ നടന്ന സംഭവത്തിെൻറ പേരിലാണ് നടപടി. എന്നാൽ, ഒമ്പതു മാസമായിട്ടും ജില്ല എക്സിക്യൂട്ടിവ് വിളിച്ച് വിഷയം ചർച്ച ചെയ്യാൻ നേതൃത്വം തയാറായില്ല. പകരം ജില്ലയിൽ നിന്നുള്ള മൂന്ന് സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളുടെ ഏകപക്ഷീയ നിലപാട് അംഗീകരിച്ചുള്ള അച്ചടക്ക നടപടിയാണ് കൈക്കൊണ്ടതെന്നും ചർച്ചയിൽ പെങ്കടുത്തവർ കുറ്റപ്പെടുത്തി.
അച്ചടക്ക നടപടിക്കെതിരെ ഉയർന്ന വികാരം ഉൾക്കൊണ്ടുള്ള മറുപടിയാണ് ചർച്ചക്കൊടുവിൽ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രനിൽ നിന്നുണ്ടായത്. അച്ചടക്ക നടപടി അംഗീകരിച്ച് പ്രവർത്തിക്കുന്ന സുപാലിെൻറ സമീപനം ഉത്തമ കമ്യൂണിസ്റ്റിേൻറതാണെന്ന് അദ്ദേഹം പ്രശംസിച്ചു. ഇത്തരമൊരു സമീപനമാണ്, ജില്ല എക്സിക്യൂട്ടിവ്, കൗൺസിൽ അംഗങ്ങളിൽ നിന്നുണ്ടാവേണ്ടതെന്ന് കാനം ഉപദേശിക്കുകയും ചെയ്തു.