പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം; മുന്നണി രാഷ്ട്രീയം യജമാനൻ-ഭൃത്യൻ ബന്ധമല്ല, പ്രതിപക്ഷ നേതാവിന്റേത് മുന്നണി മര്യാദകളുടെ ലംഘനം
text_fieldsതിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട ധാർമ്മികതയില്ലായ്മയുമാണെന്ന് വിമർശിച്ച് സി.പി.ഐ മുഖപത്രമായ 'ജനയുഗ'ത്തിൽ സത്യൻ മൊകേരിയുടെ ലേഖനം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എൽ.ഡി.എഫിൽ കൂട്ടായ പ്രവർത്തനത്തിനായി സി.പി.ഐ മുന്നോട്ടുവെച്ച പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വിവിധ തലങ്ങളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ്, ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കർക്ക് കത്തുകൊടുക്കേണ്ടത് താനാണെന്നും സി.പി.ഐ.എം നേതാവിന്റെ പേര് നൽകുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. രണ്ട് പാർട്ടികളുടെയും ദേശീയ-സംസ്ഥാന നേതൃത്വങ്ങൾക്ക് മുന്നിലുള്ള ഈ രാഷ്ട്രീയ വിഷയത്തിൽ, താന്‍ തീരുമാനിക്കും; എല്ലാം താനാണ് എന്നഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ലെന്നും ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ലെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ കഴിയില്ല. സി.പി.ഐ-സി.പി.ഐ.എം തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. രണ്ട് പാര്‍ട്ടികളുടെയും ദേശീയ നേതൃത്വങ്ങളുടെ മുന്നിലുള്ള വിഷയവുമാണ്. സി.പി.ഐ.എം - സി.പി.ഐ ചര്‍ച്ചകളില്‍ ഒന്നുംതന്നെ പ്രതിപക്ഷ നേതാവ് കത്ത് കൊടുക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിട്ടുമില്ല. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കത്ത് കൊടുക്കുമെന്ന് പറയാന്‍ പ്രേരിപ്പിച്ചത് എന്താണ്? പ്രേരണ ഇടതുപക്ഷ രാഷ്ട്രീയം അല്ല എന്ന് വ്യക്തമാണെന്നും ലേഖനത്തിലുണ്ട്. തർക്കങ്ങൾ മുന്നണി പ്രവർത്തനത്തിന് തടസ്സമാകരുതെന്നും എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റിക്ക് മുന്നിൽ വിഷയം ഇപ്പോൾ വരേണ്ടതില്ലെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൻ. സ്മാരകത്തിലെത്തി ബിനോയ് വിശ്വവുമായി നടത്തിയ ചർച്ചയിൽ ധാരണയുണ്ടായിരുന്നു.
എന്നാൽ ഈ ധാരണയില്‍ തീരുമാനമെടുത്ത് മുന്നോട്ടുപോകുമ്പോള്‍ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഏകപക്ഷീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്നത് എല്‍.ഡി.എഫിനെ ശക്തിപ്പെടുത്താനാണോ? എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ ഉതകുന്ന പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചത് എന്താണ്? എല്‍.ഡി.എഫ് എന്താണ്? മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും ധാര്‍മ്മികതയും എന്താണ്? ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ യോജിച്ച പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം അനിവാര്യമാണ്. ഈ കാര്യങ്ങളിലെല്ലാം വ്യക്തത ആവശ്യവുമാണ്. പ്രതിപക്ഷ നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കരുത്. അത്തരം സമീപനങ്ങള്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും ധാര്‍മ്മികതയെ ദുര്‍ബലപ്പെടുത്തും. കേരള രാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടാന്‍ ശ്രമിക്കുന്ന ബി.ജെ.പി - സംഘ്പരിവാര്‍ സംഘടനകള്‍ക്കാണ് അത്തരം സമീപനങ്ങള്‍ സഹായകരമാകുക.
എന്നാൽ ഈ ധാരണകൾ മറികടന്ന് നടത്തുന്ന ഇത്തരം ഏകപക്ഷീയ നിലപാടുകൾ എൽ.ഡി.എഫിനെ ദുർബലപ്പെടുത്താനും കേരള രാഷ്ട്രീയത്തിൽ ശക്തമാകാൻ ശ്രമിക്കുന്ന ബി.ജെ.പിക്കും സംഘപരിവാറിനും സഹായകരമാകാനുമാണ് ഉപകരിക്കുകയെന്നും സത്യൻ മൊകേരി പറഞ്ഞു.
മുന്നണി രാഷ്ട്രീയം യജമാനൻ-ഭൃത്യൻ ബന്ധമല്ലെന്നും തുല്യ പങ്കാളിത്തവും പരസ്പര ബഹുമാനവുമാണ് വേണ്ടതെന്നുമുള്ള ജോർജ് ദിമിത്രോവിന്റെ പാഠങ്ങളും മുൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മാതൃകാപരമായ നിലപാടുകളും ഓർമ്മിപ്പിക്കുന്ന ലേഖനം, കമ്മ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഇല്ലാതെപോയതിൽ ഖേദമുണ്ടെന്നും വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

