ഐ.ജി ഓഫീസ് മാർച്ച്: സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
text_fieldsഎറണാകുളം: സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഐ.ജി ഓഫീസ് മാർച്ച് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ഞാറക്കൽ സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്താനാണ് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം അനുമതി നൽകിയ തെന്നാണ് സൂചന. ഇത് അട്ടിമറിച്ച് ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയതിലാണ് സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.
മാർച്ച് നടത്തുേമ്പാൾ സംഘർഷമുണ്ടാകരുതെന്നും സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതും ജില്ലാ നേതൃത്വം അട്ടിമറിച്ചുവെന്നാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തിൻെറ വിലയിരുത്തൽ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഷയത്തിൽ തുടരുന്ന മൗനത്തിൻെറ കാരണം ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തിയാണെന്നാണ് സൂചന.
എറണാകുളത്തെ പൊലീസ് ലാത്തിച്ചാർജിൽ മുവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന് പരിക്കേറ്റിരുന്നു. ഭരണപക്ഷ എം.എൽ.എക്ക് തന്നെ ലാത്തിച്ചാർജിൽ പരിക്കേറ്റതിനെതിരെ സി.പി.ഐയിൽ വൻ വിമർശനം ഉയരുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
