Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോ​​ദി​​യു​​ടെ...

മോ​​ദി​​യു​​ടെ പോ​​സ്റ്റ​​റു​​ക​​ളും ബോ​​ര്‍ഡു​​ക​​ളും വ്യാ​​പ​​ക​​മാ​​യി പ്ര​​ദ​​ര്‍ശി​​പ്പി​​ച്ചു; പരാതിയുമായി സി.പി.ഐ

text_fields
bookmark_border
മോ​​ദി​​യു​​ടെ പോ​​സ്റ്റ​​റു​​ക​​ളും ബോ​​ര്‍ഡു​​ക​​ളും വ്യാ​​പ​​ക​​മാ​​യി പ്ര​​ദ​​ര്‍ശി​​പ്പി​​ച്ചു; പരാതിയുമായി സി.പി.ഐ
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​യു​​ടെ പോ​​സ്റ്റ​​റു​​ക​​ളും ബോ​​ര്‍ഡു​​ക​​ളും ജി​​ല്ല​​യി​​ലെ എ​​ല്ലാ നി​​യ​​മ​​സ​​ഭ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും വ്യാ​​പ​​ക​​മാ​​യി പ്ര​​ദ​​ര്‍ശി​​പ്പി​​ച്ച​​താ​​യി ആ​​രോ​​പി​​ച്ച്​ സി.​​പി.​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ബി​​നോ​​യ് വി​​ശ്വം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​ന് പ​​രാ​​തി ന​​ല്‍കി. പ്ര​​ചാ​​ര​​ണ ബോ​​ര്‍ഡു​​ക​​ളും ബാ​​ന​​റു​​ക​​ളും പോ​​സ്റ്റ​​റു​​ക​​ളും പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​ല്‍ രാ​​ഷ്ട്രീ​​യ പാ​​ര്‍ട്ടി​​ക​​ള്‍ക്കും സ്ഥാ​​നാ​​ര്‍ഥി​​ക​​ള്‍ക്കും നി​​യ​​മ​​പ​​ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​ന്‍ ന​​ല്‍കി​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ക​​ണ്ടി​​ല്ലെ​​ന്ന്​ ന​​ടി​​ച്ചു​​ള്ള ബി.​​ജെ.​​പി ന​​ട​​പ​​ടി തി​​ക​​ച്ചും അ​​പ​​ല​​പ​​നീ​​യ​​മാ​​ണെ​​ന്ന്​ ബി​​നോ​​യ്​ വി​​ശ്വം കു​​റ്റ​​പ്പെ​​ടു​​ത്തി. ജ​​ന​​പ്രാ​​തി​​നി​​ധ്യ നി​​യ​​മം 127 എ​​യു​​ടെ ന​​ഗ്‌​​ന​​മാ​​യ ലം​​ഘ​​ന​​മാ​​ണി​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​നെ നോ​​ക്കു​​കു​​ത്തി​​യാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള ഇ​​ത്ത​​രം കു​​ല്‍സി​​ത പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളെ ക​​മീ​​ഷ​​ന്‍ കാ​​ണാ​​തി​​രി​​ക്ക​​രു​​ത്. സ്വ​​ത​​ന്ത്ര​​വും നീ​​തി​​പൂ​​ർ​​വ​​വു​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഉ​​റ​​പ്പു​​വ​​രു​​ത്തേ​​ണ്ട ഭ​​ര​​ണ വ​​ര്‍ഗ​​മാ​​ണ്​ ഇ​​ത്ത​​രം അ​​ട്ടി​​മ​​റി​​ക​​ള്‍ക്ക് നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന​​ത്. ഈ ​​ഇ​​ര​​ട്ട​​ത്താ​​പ്പ് പൊ​​തു​​സ​​മൂ​​ഹം തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modielection campaignCPIbannerKerala Assembly Election 2026
News Summary - CPI files complaint against Modi pictures
Next Story