‘ശ്രീവത്സ’വുമായി സി.പി.െഎക്ക് കുടിപ്പക
text_fieldsഹരിപ്പാട്: സംഭാവന ചോദിച്ചെത്തിയപ്പോൾ എ.െഎ.വൈ.എഫ് പ്രവർത്തകരെ നിരാശരാക്കിയതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ശ്രീവത്സം ഗ്രൂപ്പുമായുള്ള സി.പി.െഎയുടെ പരിഭവത്തിന് കാരണമെന്ന് സൂചന.
ശ്രീവത്സം വസ്ത്രശാലയും സ്വർണ ക്കടയും ഹരിപ്പാട്ട് തുടങ്ങിയ 2013 കാലത്ത് എ.വൈ.എഫ് പ്രവർത്തകർ പ്രാദേശിക സമ്മേളനവുമായി ബന്ധപ്പെട്ട് സംഭാവന ചോദിച്ചെത്തിയപ്പോൾ തുടങ്ങിയ വൈരമാണ് ഇപ്പോൾ സി.പി.െഎയുടെ ശക്തമായ എതിർപ്പായി പരിണമിച്ചിട്ടുള്ളത്. അന്ന് 50 രൂപ മാത്രം നൽകിയതിലുള്ള അമർഷവും നിരാശയുമായാണ് എ.െഎ.വൈ.എഫ് പ്രവർത്തകർ മടങ്ങിയത്. ശ്രീവത്സം കടയുടെ എതിർവശത്താണ് സി.പി.ഐയുടെ ഒാഫിസ്. ഇതിന് പിറകിലുള്ള പുതിയ ഷോറൂമിെൻറ സ്ഥലത്തേക്ക് ശ്രീവത്സത്തിെൻറ വാഹനം വരുന്നതും പോകുന്നതും തടസ്സപ്പെടുന്ന രീതിയിൽ അന്ന് പാർട്ടി ഒാഫിസിന് മുന്നിൽ പാർട്ടി പ്രവർത്തകർ ടൂ വീലർ വെച്ച് രോഷം തീർത്തിരുന്നു. പ്രശ്നം രൂക്ഷമായതോടെ ശ്രീവത്സം അധികൃതർ സഹായത്തിനായി സമീപിച്ചത് പ്രാദേശിക സി.പി.എം നേതാവിനെയായിരുന്നു.
ഇദ്ദേഹം ശ്രീവത്സം ഗ്രൂപ്പിെൻറ ആശ്രിത വൽസലനായി മാറാൻ അധികനാൾ വേണ്ടി വന്നില്ല. അന്ന് ഇൗ നേതാവ് നേരിെട്ടത്തിയാണ് വണ്ടികൾ മാറ്റിെവച്ച് സഹായിച്ചത്. കൂറ് തെളിയിക്കാനായി സി.പി.െഎ ഒാഫിസിൽ കയറി എ.ഐ.എഫ്.ഐ പ്രവർത്തകരെ മർദിക്കുകയും ചെയ്തിരുന്നു. സംഭവത്തിെൻറ തുടർച്ചയെന്നോണം എ.ഐ.വൈഎഫ്. പ്രവർത്തകർ ശ്രീവത്സം ബലമായി അടപ്പിച്ച് മറുപടി കൊടുത്തു. സി.പി.എം പ്രാദേശിക നേതാവിനെതിെരയും ശ്രീവത്സം ഉടമക്കെതിരായും അന്ന് കടുത്ത പ്രതിഷേധമുണ്ടായി.
സി.പി.എം നേതാവിനെതിരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ശ്രീവത്സത്തിെൻറ എല്ലാ ഭൂമി ഇടപാടിലും നേതാവ് കണ്ണിയായി. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സി.പി.എം നേതാവ് പരാജയപ്പെടുകയായിരുന്നു. സി.പി.ഐ ഒാഫിസ് നിൽക്കുന്ന സ്ഥലം വാങ്ങാനും ശ്രീവത്സം ഗ്രൂപ്പിന് ലക്ഷ്യമുണ്ടായിരുന്നു. ഇതിനായി പതിനെട്ട് അടവും പയറ്റിയെങ്കിലും നടന്നില്ല. സ്ഥലം ഉടമക്ക് താൽപര്യമില്ലാത്തതിനാൽ തുടർനടപടിയില്ലാതെ പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
