വെളിയങ്കോട്ട് സി.പി.എം–സി.പി.ഐ സംഘർഷം; ഒരാൾക്ക് പരിക്ക്
text_fieldsപരിക്കേറ്റ ബാലൻ
വെളിയങ്കോട്: വെളിയങ്കോട് കോതമുക്കിൽ സി.പി.എം-സി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സി.പി.ഐ പ്രാദേശിക നേതാവും എ.ഐ.ടി.യു.സി വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറിയുമായ ചെറോമൽ ബാലന് (49) പരിക്കേറ്റു.
ഞായറാഴ്ച രാത്രി ഏഴിന് വെളിയങ്കോട് കോതമുക്ക് സെൻററിലാണ് അക്രമമുണ്ടായത്. കോതമുക്ക് സെൻറിൽ സി.പി.ഐ കൊടി നാട്ടുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
പരിക്കേറ്റ ബാലനെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോതമുക്ക് സെൻററിലെ എ.ഐ.വൈ.എഫ് കൊടിമരവും ബോർഡും സി.പി.എം പ്രവർത്തകർ പറിക്കാനെത്തിയതിനെത്തുടർന്നുണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നെന്നും തുടർന്ന് ബാലനെ തലക്കടിച്ച് പരിക്കേൽപിക്കുകയുമായിരുന്നുവെന്നും സി.പി.ഐ നേതാക്കൾ പറഞ്ഞു.
കോതമുക്കിലെ രണ്ട് ക്ലബ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കമാണിതെന്ന് സി.പി.എം എരമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ കാരാട്ടേൽ പറഞ്ഞു.