Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐ സ്ഥാനാർഥി...

സി.പി.ഐ സ്ഥാനാർഥി പട്ടികയായി; നാലു മന്ത്രിമാരും മത്സരിക്കും

text_fields
bookmark_border
CPI
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​ഐ മ​ത്സ​രി​ക്കു​ന്ന 25 സീ​റ്റു​ക​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്രം തെ​ളി​യു​ന്നു. ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ സി.​പി.​ഐ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, പി. ​പ്ര​സാ​ദ്, ചി​ഞ്ചു​റാ​ണി, ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​ർ ഇ​ത്ത​വ​ണ​യും ജ​ന​വി​ധി തേ​ടും. തൃ​ശൂ​രി​ൽ ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ല​ങ്കോ​ട്​ ലീ​ലാ​കൃ​ഷ്ണ​ൻ സ്ഥാ​നാ​ർ​ഥി​യാ​കും. ഹ​രി​പ്പാ​ട്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്കെ​തി​രെ എ.​ഐ.​വൈ.​എ​ഫ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്​​മോ​ൻ മ​ത്സ​രി​ക്കും. പ​റ​വൂ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നെ​തി​രെ ഇ.​ടി. ടൈ​സ​ൺ മാ​സ്റ്റ​ർ മ​ത്സ​രി​ക്കും.

മൂ​ന്നു ത​വ​ണ മ​ത്സ​രി​ച്ച​വ​ർ വീ​ണ്ടും മ​ത്സ​രി​ക്കേ​ണ്ട എ​ന്ന മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഒ​രു​ത​വ​ണ മ​ത്സ​രി​ച്ച പി. ​ബാ​ല​ച​ന്ദ്ര​ൻ (തൃ​ശൂ​ർ), സി.​സി. മു​കു​ന്ദ​ൻ(​നാ​ട്ടി​ക) എ​ന്നി​വ​ർ​ക്ക്​ ഇ​ത്ത​വ​ണ സീ​റ്റി​ല്ല. ര​ണ്ട്​ ത​വ​ണ മ​ത്സ​രി​ച്ച സി.​കെ. ആ​ശ​ക്കും (വൈ​ക്കം) സീ​റ്റി​ല്ല. മൂ​ന്ന്​ ടേം ​പൂ​ർ​ത്തി​യാ​ക്കി​യ ആ​റ്​ പേ​രെ​യും ഒ​ഴി​വാ​ക്കി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്, നി​ർ​വാ​ഹ​ക സ​മി​തി, കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​ക്ക്​ രൂ​പം ന​ൽ​കി​യ​ത്. നി​ല​വി​ൽ കൈ​പ്പ​മം​ഗ​ലം എം.​എ​ൽ.​എ​യാ​യ ടൈ​സ​ൺ മാ​സ്റ്റ​ർ ഇ​വി​ടെ ര​ണ്ട് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​റ​വൂ​രി​ലേ​ക്ക് മാ​റു​ന്ന​ത്. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ (കാ​ഞ്ഞ​ങ്ങാ​ട്), ഇ.​കെ. വി​ജ​യ​ൻ (നാ​ദാ​പു​രം), ചി​റ്റ​യം ഗോ​പ​കു​മാ​ർ (അ​ടൂ​ർ), ജി.​എ​സ്. ജ​യ​ലാ​ൽ (ചാ​ത്ത​ന്നൂ​ർ), പി.​എ​സ്. സു​പാ​ൽ (പു​ന​ലൂ​ര്‍), വി. ​ശ​ശി (ചി​റ​യ​ന്‍കീ​ഴ്) എ​ന്നി​വ​രാ​ണ്​ മൂ​ന്ന്​ ടേം ​പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ ഒ​ഴി​വാ​ക്ക​പെ​ടു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി പ​ട്ടി​ക: (നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി എ​ന്ന ക്ര​മ​ത്തി​ൽ): 1. കാ​ഞ്ഞ​ങ്ങാ​ട്-​ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ. 2. നാ​ദാ​പു​രം-​പി. വ​സ​ന്തം. 3. തി​രൂ​ര​ങ്ങാ​ടി- അ​ജി​ത്. കൊ​ളാ​ടി. 4. ഏ​റ​നാ​ട്- ഷ​ഫീ​ർ കീ​ഴി​ശ്ശേ​രി. 5. പ​ട്ടാ​മ്പി - മു​ഹ​മ്മ​ദ് മു​ഹ്സി​ൻ. 6. മ​ണ്ണാ​ർ​ക്കാ​ട്- മ​ൻ​സി​ൽ ബ​ക്ക​ർ. 7 മ​ഞ്ചേ​രി- വി.​എം. മു​സ്ത​ഫ. 8 ഒ​ല്ലൂ​ർ - കെ. ​രാ​ജ​ൻ. 9. കൈ​പ്പ​മം​ഗ​ലം - വ​ത്സ​രാ​ജ്. 10 കൊ​ടു​ങ്ങ​ല്ലൂ​ർ- വി.​ആ​ർ. സു​നി​ൽ​കു​മാ​ർ. 11. തൃ​ശ്ശൂ​ർ - ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ. 12 നാ​ട്ടി​ക - ഗീ​താ ഗോ​പി. 13. വൈ​ക്കം - പ്ര​ദീ​പ്കു​മാ​ർ. 14 പീ​രു​മേ​ട് - കെ. ​സ​ലിം​കു​മാ​ർ. 15 മൂ​വാ​റ്റു​പു​ഴ - എ​ൻ. അ​രു​ൺ. 17 പ​റ​വൂ​ർ - ഇ.​ടി. ടൈ​സ​ൺ. 17 ചേ​ർ​ത്ത​ല - പി. ​പ്ര​സാ​ദ്. 18 ഹ​രി​പ്പാ​ട് -ടി.​ടി. ജി​സ്മോ​ൻ. 19 അ​ടൂ​ർ - പ്ര​ജി ശ​ശി​ധ​ര​ൻ. 20 ക​രു​നാ​ഗ​പ്പ​ള്ളി - എം ​എ​സ് താ​ര. 21 ചാ​ത്ത​ന്നൂ​ർ - ആ​ർ. രാ​ജേ​ന്ദ്ര​ൻ. 22 പു​ന​ലൂ​ർ - അ​ജ​യ് പ്ര​സാ​ദ്. 23 ച​ട​യ​മം​ഗ​ലം - ചി​ഞ്ചു റാ​ണി. 24 ചി​റ​യി​ൻ​കീ​ഴ് - മ​നോ​ജ് ഇ​ട​മ​ന. 25 നെ​ടു​മ​ങ്ങാ​ട് - ജി.​ആ​ർ. അ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPICandidate listKerala NewsKerala Assembly Election 2026
News Summary - CPI candidate list released
Next Story