സി.പി.െഎ സ്ഥാനാർഥികൾ: അങ്കം കുറിക്കാൻ എം.എൽ.എമാരും
text_fieldsസി. ദിവാകരന്: സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവും നെടുമങ്ങാട് എം.എല്‍.എയും. പൊതുമേ ഖല സ്ഥാപനങ്ങളെ സംബന്ധിച്ച കേരള നിയമസഭ സമിതി ചെയര്‍മാനും വ്യവസായവും ധാതുക്കളും സം ബന്ധിച്ച നിയമസഭ സബ്ജക്ട് കമ്മിറ്റിയിലും നിയമസഭ സ്പീക്കര്‍ ചെയര്‍മാനായിട്ടുള്ള റ ൂള്സ് കമ്മിറ്റിയിലും അംഗവുമാണ്. കരുനാഗപ്പള്ളി മണ്ഡലത്തില്‍നിന്ന് രണ്ടുതവണ ജനപ് രതിനിധിയായിരുന്നു. 2006ലെ വി.എസ്. അച്യുതാനന്ദൻ സര്‍ക്കാറില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്-മൃ ഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു.
എ.ഐ.എസ്.എഫിലൂടെയാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവിൽ ദേശീയ വൈസ് പ്രസിഡൻറാണ്. ശ്രീ ചിത്രാ മെഡിക്കല്‍ സെൻറര്‍ പി.ആര്.ഒ ആയിരുന്ന ഹേമലതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
രാജാജി മാത്യു തോമസ്: സി.പി.ഐ സംസ്ഥാന നിർവാഹകസമിതി അംഗം, ജനയുഗം പത്രാധിപർ, മീഡിയ അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 12ാം കേരള നിയമസഭയില്‍ ഒല്ലൂര്‍ എം.എൽ.എ ആയിരുന്നു. നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാനായും പ്രവർത്തിച്ചു. 1990- 1996വരെ എ.ഐ.വൈ.എഫ് ജനറല്‍ സെക്രട്ടറിയായും 1985 - 1996വരെ ലോക ജനാധിപത്യ ഫെഡറേഷൻ വൈസ് പ്രസിഡൻറായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചു.
ലോക യുവജന ഫെഡറേഷന് വൈസ് പ്രസിഡൻറുമായിരുന്നു. 2011-13 കാലയളവില്‍ ജനയുഗം എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു. ഭാര്യ: ശാന്ത. രണ്ടു മക്കൾ.
ചിറ്റയം ഗോപകുമാര്‍: നിലവിൽ അടൂർ എം.എൽ.എ. രണ്ടാംതവണയാണ് എം.എൽ.എ ആവുന്നത്. നിയമസഭ പിന്നാക്ക ക്ഷേമ നിയമസഭ സമിതി ചെയര്മാൻ, കേരള യൂനിവേഴ്സിറ്റിയില്‍ നിയമസഭയെ പ്രതിനിധീകരിച്ചുള്ള സെനറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം, കശുവണ്ടിത്തൊഴിലാളി കേന്ദ്ര കൗണ്‍സില്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി ഫെഡറേഷന് ദേശീയ കൗണ്‍സില്‍ അംഗം, കെ.ടി.ഡി.സി എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന പ്രസിഡൻറ്, എ.ഐ.ടി.യു.സി ആശാ വര്‍ക്കേഴ്സ് യൂനിയൻ, എസ്.സി എസ്. ടി കോര്പറേഷന് ജീവനക്കാരുടെ യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഭാര്യ: ഷെര്ളിഭായി (ഹൈകോടതി കോര്‍ട്ട് ഒാഫിസർ). രണ്ട് മക്കളുണ്ട്.
പി.പി. സുനീര്‍: സംസ്ഥാന നിർവാഹക സമിതി അംഗം, എൽ.ഡി.എഫ് മലപ്പുറം ജില്ല കണ്‍വീനർ, കേരള പ്രവാസി ഫെഡറേഷന് ജനറല്‍ സെക്രട്ടറി, ഹൗസിങ് ബോര്‍ഡ് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2011-2018 വരെ സി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
തൃശൂര്‍ കേരളവര്‍മ കോളജില്‍ എ.ഐ.എസ്.എഫ് നേതാവായിരുന്നു. രണ്ടുതവണ കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ വൈസ് ചെയര്‍മാനായി. മലപ്പുറം ജില്ല പഞ്ചായത്ത് അംഗമായിരുന്നു. എടപ്പാള്‍ പൂക്കരത്തറ ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപിക കെ.കെ. ഷാഹിനയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
