Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാരതാംബ വിവാദം: മൂന്നാറിൽ ഗവർണർക്ക് സി.പി.ഐയുടെ കരിങ്കൊടി
text_fieldsbookmark_border
അടിമാലി: മൂന്നാർ സന്ദർശനത്തിനിടെ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് നേരെ സി.പി.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വ്യാഴാഴ്ച രാവിലെ താമസ സ്ഥലത്ത് നിന്നും ചിന്നക്കനാലിലേക്ക് പോകാനിറങ്ങുമ്പോൾ സംഘടിച്ചെത്തിയ സി.പി.ഐ പ്രവർത്തകൾ ഗവർണറുടെ വാഹനം തടയാൻ ശ്രമിക്കുകയും ഗോ ബാക് മുദ്രവാക്യം വിളിക്കുകയുമായിരുന്നു.
നേരത്തെ സൂചന ലഭിച്ച പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റി. രാജ്ഭവനിൽ നടന്ന ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടാണ് സംഭവം. കേരള ഗവർണർ ആയ ശേഷം അദ്ദേഹത്തിനെതിരെ പൊതു ഇടത്തിൽ ആദ്യമായിട്ടാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തിൽ കൂടുതൽ വിവാദം ഉണ്ടാക്കേണ്ടെന്ന് ഗവർണർ പറഞ്ഞിരുന്നു.
അതേസമയം, രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ച സി.പി.ഐ മന്ത്രി പി. പ്രസാദിനെതിരെ ബി.ജെ.പി പ്രതിഷേധിച്ചിരുന്നു.
Next Story

