നിയമന സമരം ദോഷം ചെയ്തെന്ന് സി.പി.ഐ
text_fieldsതിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികൾ നടത്തുന്ന സമരവും പിൻവാതിൽ നിയമന വിവാദവും സർക്കാറിെൻറ പ്രതിച്ഛായക്ക് ദോഷം ചെയ്തെന്ന് സി.പി.െഎ സംസ്ഥാന നിർവാഹക സമിതിയിൽ വിമർശം. ഇൗ വിഷയത്തിൽ യഥാർഥ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
തൊഴിൽരഹിതരെ തമ്മിലടിപ്പിക്കുകയാണ് യു.ഡി.എഫും ബി.ജെ.പിയുമെന്ന് സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ഉദ്യോഗാർഥികളെ വൈകാരികമായി ചൂഷണം ചെയ്യുകയാണ്. ശബരിമല വിഷയത്തിൽ എൽ.ഡി.എഫിൽ പലരും പല അഭിപ്രായം പറയാതെ ഒരൊറ്റ അഭിപ്രായവും നിലപാടുമാകണം പുറത്ത് പറയാനെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
സുപ്രീംകോടതിക്ക് മുന്നിലുള്ള വിഷയത്തിൽ ഒരു സർക്കാറിനും നിയമം കൊണ്ടുവരാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. എൽ.ഡി.എഫിെൻറ വികസന മുന്നേറ്റ ജാഥയിൽ ബിനോയ് വിശ്വം നയിക്കുന്ന ജാഥയിൽ പി. വസന്തത്തെയും എ. വിജയരാഘവെൻറ നേതൃത്വത്തിലുള്ള ജാഥയിൽ കെ.പി. രാജേന്ദ്രനെയും നിർദേശിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

