Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടയം...

പട്ടയം റദ്ദാക്കിയതിനെതിരെ സി.പി.ഐ; അർഹരായവർക്ക് മാത്രമാണ് നൽകിയതെന്ന് മുൻ റവന്യുമന്ത്രി കെ.ഇ. ഇസ്മയിൽ

text_fields
bookmark_border
KE Ismayil 20122
cancel

വീന്ദ്രൻ പട്ടയം സർക്കാർ റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ മുൻ റവന്യുമന്ത്രി കെ.ഇ. ഇസ്മയിൽ. ബഹുഭൂരിപക്ഷവും തികച്ചും അർഹരായവർക്കാണ് നൽകിയത്. അനധികൃത പട്ടയങ്ങൾ പരിശോധിക്കേണ്ടതാണ്. സി.പി.എം ഓഫിസിനും പട്ടയം നൽകി. ആ വിഷയം അന്ന് തന്നെ ചോദിച്ചിരുന്നു. സി.പി.എം ഓഫിസിന് മാത്രം 20 സെന്റിന് പട്ടയം നൽകി. ബാക്കിയെല്ലാം അഞ്ച് സെന്റിൽ താഴെ ഭൂമിക്കാണ് പട്ടയം നൽകിയത്.

താൻ മന്ത്രിയായിരുന്ന സമയത്ത് നൽകിയ എല്ലാ പട്ടയങ്ങളും നിയമപ്രകാരമാണ് നൽകിയത്. രവീന്ദ്രൻ പിന്നീട് അനധികൃതമായി പട്ടയം നൽകിയോ എന്ന് പരിശോധിക്കണം. വി.എസിന്റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽ.ഡി.എഫ് തന്നെ വിലയിരുത്തിയതാണ്.

ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ചർച്ച ചെയ്യേണ്ട ആവശ്യമില്ല. അന്ന് പട്ടയം നൽകിയതിനെ ഇകഴ്ത്തി കാണിയ്ക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യത്തെ ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ. രവീന്ദ്രന്‍ അധികാര പരിധി മറികടന്ന്​ അനുവദിച്ച പട്ടയങ്ങളാണ് സർക്കാർ റദ്ദാക്കാൻ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIRaveendran Pattaym
News Summary - CPI against pattayam cancellation
Next Story