Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പന്തീരാങ്കാവ് യു.എ.പി.എ കേസ്: സി.പി. ഉസ്മാൻ പിടിയിൽ
text_fieldsbookmark_border
കൊച്ചി: പന്തീരാംകാവ് മാവോവാദി കേസിലെ പ്രതി സി.പി. ഉസ്മാനെ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങും. ഏറെ നാളായി എൻ.ഐ.എ അന്വേഷിച്ചുകൊണ്ടിരുന്ന ഉസ്മാനെ മലപ്പുറത്തുനിന്ന് കേരള പൊലീസിലെ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പാണ് അറസ്റ്റ് ചെയ്തത്. പന്തീരാംകാവ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉസ്മാനിൽനിന്ന് ശേഖരിക്കാനായി എൻ.ഐ.എ അധികൃതർ പൊലീസുമായി ബന്ധപ്പെട്ട് വരികയാണ്.
കേസിലെ പ്രതികളായ അലൻ ഷുഹൈബിനെയും ത്വാഹാ ഫസലിനെയും മാവോവാദി പ്രവർത്തനത്തിലേക്ക് അടുപ്പിച്ചത് ഉസ്മാനാണെന്നാണ് എൻ.ഐ.എയുടെ ആരോപണം. എൻ.ഐ.എ കോടതിയുടെ അനുമതിയോടെ ഉസ്മാനെ പാർപ്പിച്ചിരിക്കുന്ന ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. നേരത്തേ തന്നെ കോടതി ഉസ്മാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു.
Next Story

