Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജീവ്​ വധം: വീണ്ടും...

രാജീവ്​ വധം: വീണ്ടും ജാമ്യ ഹരജിയുമായി ഉദയഭാനു

text_fields
bookmark_border
Udayabhanu
cancel

കൊച്ചി: റിയല്‍ എസ്​റ്റേറ്റ് ഇടനിലക്കാരൻ രാജീവ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി. ഉദയഭാനു ​ൈഹകോടതിയിൽ രണ്ടാമതും ജാമ്യഹരജി നൽകി. ആദ്യത്തേത്​ തള്ളിയതിനുശേഷം സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും ഇനിയും കസ്​റ്റഡിയിൽ വേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ വീണ്ടും ജാമ്യഹരജി നൽകിയത്​.
കൂടുതൽ സാക്ഷികളെ ചോദ്യംചെയ്​ത്​ മൊഴി ശേഖരിച്ചിട്ടുള്ളതായി ഹരജിയിൽ പറയുന്നു.

കൊലപാതകം നടത്തിയതായി കണ്ടെത്തിയ ഒന്നുമുതൽ നാലുവരെ പ്രതികളുമായി തനിക്ക്​ ഒരു ബന്ധവുമില്ല. ഒരിക്കൽപോലും ഇവരെ നേരിട്ട്​ കണ്ടിട്ടില്ല. ഫോണിലും ബന്ധപ്പെട്ടിട്ടില്ല. കൊലപാതകത്തിൽ പങ്കുണ്ടെന്ന്​ തനിക്കെതിരെ ആരോപണങ്ങളില്ല. മുമ്പ് പല പ്രധാന കേസുകളിലും താൻ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു​. അന്നത്തെ പ്രതിഭാഗവുമായി ബന്ധപ്പെട്ട പ്രമുഖരാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക്​ പിന്നിലെന്നും ഹരജിയിൽ ആ​േരാപിക്കുന്നു. അഞ്ച്, ആറ് പ്രതികളായ ചക്കര ജോണി, രഞ്​ജിത്​ എന്നിവരും ജാമ്യഹരജി നൽകിയിട്ടുണ്ട​്​. ഇവ വെള്ളിയാഴ്​ച പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsanticipatory bailrajeev murdercp udayabhanu
News Summary - cp udayabhanu appeal Anticipatory Bail -Kerala news
Next Story