സി.പി. ബിനീഷിന് കെ.പി. ഗോപിനാഥ് മാധ്യമപുരസ്കാരം
text_fieldsതൊടുപുഴ: ഇടുക്കി പ്രസ് ക്ലബിെൻറ കെ.പി. ഗോപിനാഥ് മാധ്യമപുരസ്കാരം ‘മാധ്യമം’ കോഴിക്ക ോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ സി.പി. ബിനീഷിന്. 2019 നവംബർ 26 മുതൽ 29 വരെ ‘മാധ്യമം’ കായികം പേജിൽ പ്രസിദ്ധീകരിച്ച ‘കുട്ടിക്കളിയിലെ വലിയ കളികൾ’ സ്പോർട്സ് പരമ്പരക്കാണ് പുരസ്കാരം.
10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ബുധനാഴ്ച രണ്ടിന് തൊടുപുഴയിൽ നടക്കുന്ന ഗോപിനാഥ് അനുസ്മരണച്ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം സമ്മാനിക്കും. മുതിർന്ന മാധ്യമ പ്രവർത്തകരായ ടി.സി. മാത്യു, എ.എൻ. രവീന്ദ്രദാസ്, എബി ടി. എബ്രഹാം എന്നിവരായിരുന്നു വിധികർത്താക്കൾ.
2003ൽ ‘മാധ്യമ’ത്തിൽ ജോലിയിൽ പ്രവേശിച്ച സി.പി. ബിനീഷ് നിരവധി ദേശീയ, അന്താരാഷ്ട്ര കായികമത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പൂനൂർ ചായിപ്പാറയിൽ രാഘവൻ നായരുടെയും സരോജിനിയുടെയും മകനാണ്. ഭാര്യ: ബവിത. മക്കൾ: അനോമ, ആരാധ്യ.
