റീജനൽ സയൻസ് സെൻററിലെ ‘ഗോമൂത്ര മാഹാത്മ്യം’ വിവാദമാകുന്നു
text_fieldsകോഴിക്കോട്: ശാസ്ത്രസത്യങ്ങെളയും ഗോളങ്ങളെയും പരിചയപ്പെടുത്തുന്ന റീജനൽ സയൻസ് സെൻററിലെ ഗോദാനവും ഗോമൂത്ര പ്രചാരണവും വിവാദമാകുന്നു. ‘ഗോദാനം മഹാദാനം’ എന്ന പേരിൽ കഴിഞ്ഞദിവസമാണ് കോഴിക്കോട് പ്ലാനറ്റേറിയം സ്ഥിതി ചെയ്യുന്ന സയൻസ് ആൻഡ് റിസർച് െസൻററിൽ ശാസ്ത്രവുമായി പുലബന്ധമില്ലാത്ത ചടങ്ങ് നടത്തിയത്. പ്ലാനറ്റേറിയം ഡയറക്ടർ വി.എസ്. രാമചന്ദ്രെൻറ സജീവ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ശാന്തിനികേതൻ എന്ന സ്ഥാപനമാണ് നടത്തിയത്. വേങ്ങേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാന്തിനികേതൻ ധ്യാനവും യോഗയുമടക്കമുള്ളവ പരിശീലിപ്പിക്കുന്ന സ്ഥാപനമാണ്. ചടങ്ങിൽ പ്ലാനറ്റേറിയം ഡയറക്ടറുടെ സാന്നിധ്യത്തിൽ പ്രതീകാത്മകമായി ഗോദാനവും നടത്തിയിരുന്നു. ഗോമൂത്രത്തിെൻറ മാഹാത്മ്യവും സംഘാടകർ പ്രചരിപ്പിച്ചിരുന്നു. ചൊറി മുതൽ അർബുദം വെര മാറ്റിയെടുക്കാൻ ഗോമൂത്രം ഒൗഷധമാണെന്നാണ് പ്രചാരണം.
പ്രമുഖ സിനിമ നടന്മാരുെട സൗന്ദര്യത്തിനും ചുറുചുറുക്കിനും കാരണം ഗോമൂത്രം സേവിക്കുന്നതാണത്രെ. വിപണിയിലുള്ള ഫേസ് ക്രീമുകളിൽ ഗോമൂത്ര സാന്നിധ്യമുണ്ടെന്നും പരിപാടിയുെട നോട്ടീസിലുണ്ടായിരുന്നു. ഉഗ്രവിഷബാധ വെര മാറാൻ ഇവ അത്യുത്തമമണെന്നും സംഘാടകർ അവകാശപ്പെടുന്നു. ഒരു മില്ലിഗ്രാം ചാണകത്തിൽ മൂന്നുകോടി സൂക്ഷ്മാണുക്കളുണ്ടെന്ന് ചാണകം ഉണക്കി കത്തിച്ച് ഭസ്മമാക്കി േദഹത്ത് പൂശിയാൽ ഉണർവ് ലഭിക്കുമെന്നും അവകാശപ്പെട്ടായിരുന്നു ഗോദാനം മഹാദാനം പരിപാടി. പ്രകൃതിയിേലക്ക് മടങ്ങാൻ സമയമായെന്നായിരുന്നു ചടങ്ങിൽ പ്ലാനറ്റേറിയം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ അഭിപ്രായപ്പെട്ടത്.
കേന്ദ്ര സർക്കാറിെൻറ നാഷനൽ കൗൺസിൽ ഒാഫ് സയൻസ് മ്യൂസിയത്തിെൻറ കീഴിലാണ് റീജനൽ സയൻസ് സെൻററും പ്ലാനറ്റേറിയവും പ്രവർത്തിക്കുന്നത്. വിവാദ ചടങ്ങിനെക്കുറിച്ച് പ്രതികരിക്കാൻ ഡയറക്ടർ തയാറായില്ല.
അന്ധവിശ്വാസത്തിെൻറ പേരിൽ നടത്തിയ ചടങ്ങായിരുന്നില്ലെന്ന് ശാന്തിനികേതൻ ഡയറക്ടർ ഷാജു ഭായ് പറഞ്ഞു. വി.എസ്. രാമചന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ചടങ്ങ് നടത്തിയത്. ആദരണീയ മൃഗമായ പശുവിെൻറ നന്മകൾ കാണിക്കുകയായിരുന്നു ലക്ഷ്യം. ഇതൊരു രാഷ്ട്രീയ വിഷയമാക്കേണ്ടതില്ലെന്നും ഷാജു ഭായ് ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ ശാസ്ത്രജ്ഞരിലും ജീവിതതാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിനെതിെര ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തിയിട്ടുണ്ട്. ശാസ്ത്രവുമായി ബന്ധമില്ലാത്തതും കേവല വിശ്വാസങ്ങള്‍ മാത്രമായതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വേദിയാക്കിയത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻറ് അശോകൻ ഇളവനിയും സെക്രട്ടറി എ.പി. പ്രേമാനന്ദും പറഞ്ഞു. കന്നുകാലി വളര്ത്തലിെൻറ സാമ്പത്തികവും പരിസ്ഥിതിപരവുമായ കാര്യങ്ങളില്‍ ഏവരും തൽപരരാണ്.
എന്നാല്‍, അതിനെ വര്‍ഗീയ പ്രചാരണത്തിനും കേവല വിശ്വാസങ്ങളെ അടിച്ചേൽപിക്കുന്നതിനുമുള്ള ഉപാധിയാക്കാനുള്ള ശ്രമങ്ങള്‍ റീജനല്‍ സയന്‍സ് സെൻറര്പോലുള്ള ശാസ്ത്ര സ്ഥാപനത്തിെൻറ വിശ്വാസ്യത തകര്‍ക്കാനേ ഇടയാക്കൂ.
എല്ലാതരം ദാനധര്‍മങ്ങളും മഹത്തരമായ കാര്യങ്ങളാണ്. അതില്‍നിന്ന് വ്യത്യസ്തമായതൊന്നും ഗോദാനത്തിനില്ല. അതുപോലെ ഗോമൂത്രത്തിന് അത്ഭുതസിദ്ധികളുണ്ട് എന്നതും ശാസ്ത്രദൃഷ്ട്യാ അംഗീകരിക്കപ്പെട്ടതല്ലെന്നും പരിഷത്ത് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
