Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​േഗാശാലയിൽ പശുക്കളെ...

​േഗാശാലയിൽ പശുക്കളെ പട്ടിണിക്കിട്ട സംഭവം: സർക്കാർ നിയമനടപടിക്ക്​

text_fields
bookmark_border
​േഗാശാലയിൽ പശുക്കളെ പട്ടിണിക്കിട്ട സംഭവം: സർക്കാർ നിയമനടപടിക്ക്​
cancel

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോശാലയിൽ പശുക്കളെ പട്ടിണിക്കിട്ട സംഭവത്ത ിൽ സർക്കാർ നിയമനടപടിക്ക്​. ഇവിടെയുള്ള പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയാറാണെന്ന് ഗോശാല സന്ദർശിച്ച മൃഗസംര ക്ഷണ മന്ത്രി കെ. രാജു അറിയിച്ചു.

സ്വകാര്യ ഗോശാലയിൽ കണ്ടത്​ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണെന്ന്​ മന്ത്രി പറഞ്ഞു. മേൽക്കൂരപോലുമില്ലാത്ത സ്​ഥലത്താണ്​ പശുക്കളെ പാർപ്പിച്ചിട്ടുള്ളത്​. കൃത്യമായി തീറ്റയും നൽകുന്നില്ല. മന്ത്രി നിർദേശം നൽകിയതിനെ തുടർന്ന്​​ കേരള ഫീഡ്​സിൽ നിന്ന്​ കാലിത്തീറ്റയും ക്ഷീരവികസന വകുപ്പ്​ പച്ചപ്പുല്ലും ഗോശാലയിലെത്തിച്ചു. വെറ്ററിനറി ഡോക്ടർമാരെത്തി പശുക്കളെ പരിശോധിക്കും. അവരുടെ റിപ്പോർട്ട്​ ലഭിച്ചശേഷം ഗോശാല സർക്കാർ ഏറ്റെടുക്കുന്നത്​ പരിഗണിക്കുമെന്ന്​ മന്ത്രി പറഞ്ഞു.

കുതിരമാളികക്ക്​ സമീപത്ത് കൊട്ടാരംവക ഭൂമിയിലാണ് ക്ഷേത്രത്തിലേക്ക് പാൽ നൽകാനായി സിനിമ പ്രവർത്തകർ ഉൾപ്പെടെ അംഗങ്ങളായ ട്രസ്​റ്റ്​ സ്വകാര്യ ഗോശാല തുടങ്ങിയത്. ഇപ്പോൾ ക്ഷേത്രത്തിലേക്ക് പാൽ നൽകുന്നത് പേരിന് മാത്രമാണ്​. 36 പശുക്കളാണ് ഇപ്പോൾ ഇവിടെ പട്ടിണികിടന്ന് എല്ലുംതോലുമായ അവസ്​ഥയിലുള്ളത്​. ക്ഷേത്രം ഗോശാലയിലേക്ക് ഈ പശുക്കളെ മാറ്റാൻ തയാറാണെന്ന് ട്രസ്​റ്റ്​ ഭാരവാഹികൾ പറയുന്നു. പ്രളയവും ശബരിമല പ്രശ്നവുമെല്ലാം വന്നതോടെ ഫണ്ട് ലഭിക്കുന്നത്​ കുറഞ്ഞതാണ് പശുക്കളുടെ പരിപാലനത്തിൽ പ്രശ്നമുണ്ടാകാൻ കാരണമെന്നും അവർ പറയുന്നു. ഗോശാലയിലെ പശുക്കുട്ടിയെ പട്ടി കടിച്ചതിനെ തുടർന്നാണ്​ ഇവിടത്തെ ദുരവസ്​ഥ പുറംലോകം അറിഞ്ഞത്​. മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞദിവസം ഗോശാല സന്ദർശിച്ചിരുന്നു. പശുക്കൾക്ക്​ മതിയായ തീറ്റ ലഭ്യമാക്കുന്നില്ലെന്ന്​ മാത്രമല്ല, വൃത്തിഹീനമായ സ്​ഥലത്താണ്​ പാർപ്പിച്ചിട്ടുള്ളതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowKerala News
News Summary - Cow issue-Kerala news
Next Story