Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശു നിർത്താതെ കരഞ്ഞു; മോഷ്​ടാക്കൾ ഓടിരക്ഷപ്പെട്ടു

text_fields
bookmark_border
പശു നിർത്താതെ കരഞ്ഞു; മോഷ്​ടാക്കൾ ഓടിരക്ഷപ്പെട്ടു
cancel

വണ്ടൂർ (മലപ്പുറം): അർധരാത്രി പശുക്കളെ മോഷ്​ടിച്ചുകടത്താൻ നടത്തിയ ശ്രമം പശുവി​​െൻറ കരച്ചിൽ കാരണം പൊളിഞ്ഞു. വാണ ിയമ്പലം അങ്കപ്പൊയിലിലെ തേനാരി റുഖിയയുടെ കറവപ്പശുക്കളെയാണ് മോഷ്​ടാക്കൾ അർധ‍രാത്രി ആലയിൽനിന്ന് കടത്തികൊണ്ടു പോവാൻ ശ്രമിച്ചത്. ഞായറാഴ്ച പുലർച്ച 3.30ന് ആലയിലെ മൂന്ന് കറവപ്പശുക്കളിൽനിന്ന് ഒന്നിനെ അഴിച്ചെടുത്ത് റോഡിലേക്കിറക്കി കെട്ടി രണ്ടാമത്തേതിനെ അഴിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ അഴിച്ചെടുത്ത പശു നിർത്താതെ കരഞ്ഞതാണ് മോഷ്​ടാക്കൾക്ക്​ വിനയായത്. ഉടമ റുഖിയ ഉറക്കമുണർന്നതോടെ മോഷ്​ടാക്കൾ ഓടി രക്ഷപ്പെട്ടു.

കറവപശുക്കളെ വളർത്തിയാണ് കുടുംബത്തി​െൻറ ഉപജീവനം. ദിവസങ്ങൾക്ക് മുമ്പ് പശുവിനെ വിൽക്കാനുണ്ടോ എന്നന്വേഷിച്ച് ചിലർ വന്നതായി പറയുന്നു. സംഭവത്തിനു പിന്നിൽ മാംസക്കച്ചവടക്കാർക്ക് കന്നുകാലികളെ എത്തിക്കുന്നവരാണോ എന്നാണ് സംശയം. പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കുടുംബം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cow has cried before the thieves
Next Story