പടിഞ്ഞാറത്തറ (വയനാട്): പുതുശേരിക്കടവിൽ പട്ടാപകൽ പശുവിനെ അജ്ഞാതൻ വെട്ടിക്കൊന്നു. ക്ഷീര കർഷകനായ പുതിയിടത്ത് ജോസിെൻറ പശുവിനെയാണ് കൊലപ്പെടുത്തിയത്.
പാലിയാണ ഭാഗത്ത് രാവിലെ കെട്ടിയിട്ട പശുവിനെ ഉച്ചക്ക് അഴിക്കുവാൻ പോയപ്പോഴാണ് പശു ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തലയുടെ ഭാഗത്ത് മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടിയ നിലയിലായിരുന്നു. ഏഴു മാസം ഗർഭിണിയായിരുന്നു പശു.