കാലിത്തീറ്റ വില കുതിക്കുന്നു; ക്ഷീര കർഷകർ പ്രതിസന്ധിയിൽ
text_fieldsചവറ: കാലിത്തീറ്റ വിലയിലെ കുതിപ്പ് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. പരുത്തിപ്പിണ്ണാക്ക് ചാക്കിന് 900ത്തിൽനിന്ന് 1400 രൂപയായും കാലിത്തീറ്റ 930ൽനിന്ന് 1000 ആയും ധാന്യപ്പൊടി 600ൽനിന്ന് 800 രൂപയായും ഒരാഴ്ചക്കിടെ വില വർധിച്ചു. വൈക്കോൽ ഒരു കെട്ടിന് 16 രൂപയിൽനിന്ന് 24 രൂപയായി വില കൂടിയത്. മിൽമ പാൽ കൊഴുപ്പ് പരിശോധനയുടെ അടിസ്ഥാനത്തിൽ ലിറ്ററിന് 33 മുതൽ 35 രൂപവരെയേ കർഷകർക്ക് നൽകുന്നുള്ളൂ. ഇതേ പാൽ അപ്പോൾതന്നെ മിൽമ മറിച്ചുവിൽക്കുന്നത് 44 രൂപക്കാണ്.
കാലിത്തീറ്റ വില വർധനക്കനുസരിച്ച് മിൽമ പാൽ വില കൂട്ടി നൽകിരുന്നെങ്കിൽ പ്രതിസന്ധി മറികടക്കാൻ കഴിയുമായിരുന്നെന്ന് ക്ഷീര കർഷകർ പറയുന്നു. ലിറ്ററിന് നേരത്തെ രണ്ട് രൂപ സബ്സിഡി നൽകുന്ന രീതി മിൽമ പിൻവലിച്ചതും കർഷകരെ വലക്കുന്നു. ചാണകത്തിന് പഴയപടി ആവശ്യക്കാരില്ലാത്തതിനാൽ ആ നിലക്കുള്ള വരുമാനവും അടഞ്ഞു. നേരത്തെ ക്ഷീരമേഖലക്ക് സമൃദ്ധി പകരാൻ ക്ഷീര വികസന വകുപ്പ് പശുഗ്രാമം പദ്ധതി നടപ്പാക്കിയിരുന്നു. ആ പദ്ധതി ഇപ്പോഴില്ല. ഇപ്പോൾ നടപ്പാക്കിയ പദ്ധതിയാകട്ടെ സാധാരണ ക്ഷീരകർഷകർക്ക് പ്രയോജനം ചെയ്യുന്നിെല്ലന്നും പരാതിയുണ്ട്.
തമിഴ്നാട്ടിൽനിന്ന് രണ്ടുലക്ഷം രൂപക്ക് അഞ്ച് ഗർഭിണി പശുക്കളെ വാങ്ങിയാൽ 90,000 രൂപ ക്ഷീര വികസന വകുപ്പ് സബ്സിഡി നൽകുന്ന പദ്ധതിയാണിത്. ഒരുമിച്ച് രണ്ട് ലക്ഷം തുക എടുക്കാനില്ലാത്തവർക്ക് ഇതിെൻറ പ്രയോജനം കിട്ടുന്നില്ല. രണ്ട് പശുവിനെ വാങ്ങാൻ അവസരമുണ്ടായിരുന്നെങ്കിൽ കൂടുതൽ ക്ഷീരകർഷകർക്ക് പ്രയോജനം ലഭിക്കുമായിരുന്നു.
ക്ഷീര കാർഷിക മേഖലയുമായി ബന്ധമില്ലാത്ത ചില ലാഭക്കൊതിയന്മാർ പണം മുടക്കി പദ്ധതിപ്രകാരം പശുവിനെ വാങ്ങിക്കൊണ്ട് സബ്സിഡിയും വാങ്ങിയശേഷം പശുവിനെ മറിച്ചുവിറ്റ് ലാഭം കൊയ്യുന്നെന്ന് ആക്ഷേപമുണ്ട്. നഷ്ടം സഹിച്ച് പശുവിനെ പരിപാലിക്കാനാവാതെ രംഗംവിടാൻ തയാറെടുക്കുകയാണ് പല കർഷകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
