കേരളത്തിൽ വീണ്ടും കോവിഡ് മരണം
text_fieldsതിരുവനന്തപുരം: കേരളത്തിൽ കോവിഡ് 19 വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽ സയിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ്(68) ആണ് മരിച്ചത്. അബ്ദുൽ അസീസിെൻറ ആരോഗ്യ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്നലെ അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുേമ്പാൾ തന്നെ ഇയാളുടെ നില ഗുരുതരമായിരുന്നു. തുടർന്ന് ദിവസങ്ങളായി ഇയാൾ വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ജീവൻ നില നിർത്തിയിരുന്നത്. വൃക്കകളുടെ പ്രവർത്തനം പൂർണമായും തകരാറിലായതിനെ തുടർന്ന് ഡയാലിസിസും ആരംഭിച്ചിരുന്നു. മാർച്ച് 13നാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ പ്രകടമായത്. മാർച്ച് 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവാവുകയായിരുന്നു.
വെങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജലദോഷം ബാധിച്ചാണ് ആദ്യം ചികിൽസ തേടിയത്. വെഞ്ഞാറംമൂടുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കോവിഡ് സംശയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.എന്നാൽ, ഇയാൾക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിനും വ്യക്തതയില്ല. ഇതുമൂലം ഭാഗിക റൂട്ട്മാപ്പാണ് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങിലും ഇയാൾ പങ്കെടുത്തിരുന്നു. ഇൗ ചടങ്ങുകളിൽ പങ്കെടുത്തവർ ആരോഗ്യവകുപ്പിെൻറ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
