Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ്​ രോഗമുക്തനായ യുവാവ് ആത്മഹത്യക്ക്​ ശ്രമിച്ചു; നില ഗുരുതരം

text_fields
bookmark_border
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ്​ രോഗമുക്തനായ യുവാവ് ആത്മഹത്യക്ക്​ ശ്രമിച്ചു; നില ഗുരുതരം
cancel

തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളജിൽ നിന്ന്​ കോവിഡ്​ രോഗമുക്തനായ യുവാവ് ആത്മഹത്യക്ക്​ ശ്രമിച്ചു. കഴക്കൂട്ടം സ്വദേശിയായ മുപ്പത്തിയേഴുകാരനാണ്​ ആത്​മഹത്യക്ക്​ ശ്രമിച്ചത്​. ഇയാളുടെ നില അതീവഗുരുതരമാണെന്നാണ്​ വിവരം. ശുചിമുറിയിൽ തൂങ്ങിമരിക്കാനാൻ ശ്രമിക്കുകയായിരുന്നു.

കോവിഡ് നെഗറ്റീവായതിനെ തുടർന്നു ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ആത്മഹത്യാശ്രമം. ഇയാൾക്ക്​ മാനസികാസ്വാസ്​ഥ്യം ഉണ്ടായിരുന്നു. അടുത്തിടെയാണ് ഇദ്ദേഹത്തി​െൻറ സഹോദരൻ മരിച്ചത്. ഇതിൽ മാനസികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. ഈ മാസം ഒന്നിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

Show Full Article
TAGS:covid kerala 
Next Story