Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡ്​ 19:...

കോ​വി​ഡ്​ 19: പത്തനംതിട്ട പ്രവാസി കുടുംബം ബന്ധപ്പെട്ടത്​ 300 ​പേരെ

text_fields
bookmark_border
കോ​വി​ഡ്​ 19: പത്തനംതിട്ട പ്രവാസി കുടുംബം ബന്ധപ്പെട്ടത്​ 300 ​പേരെ
cancel

പത്തനംതിട്ട: ഇറ്റലിയിൽ നിന്നും പത്തനംതിട്ട റാന്നിയിലെത്തിയ മൂന്നംഗ കുടുംബം കൊറോണ വൈറസ്​ ബാധയുള്ള വിവരം മറ ച്ചുവെച്ചുവെന്ന്​ പത്തനംതിട്ട ജില്ലാകലക്​ടർ പി.ബി നൂഹ്​. ഫെബ്രുവരി 29ന്​ രാവിലെ കൊച്ചിയിലെത്തിയ ഇവർ മാർച്ച് ​ ആറിനാണ്​ ആശുപത്രിയിലെത്തുന്നത്​. ഇവർ യാത്രാവിവരം മറച്ചു വെച്ചതാണ് രോഗം കൂടുതല്‍ പേരിലേക്ക് പകരാന്‍ ഇടയാക്ക ിയതെന്നും കലക്​ടർ പറഞ്ഞു.

ഇവരുടെ ബന്ധുവിന്​ അസുഖം ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ്​ ആരോഗ് യപ്രവർത്തകർ വിവരം അറിഞ്ഞത്​. രോഗിയുടെ മുഴുവൻ വിവരങ്ങളും ചോദിച്ചറിഞ്ഞതിലൂടെയാണ്​ ഇറ്റലിയിൽ നിന്നെത്തിയ കു ടുംബത്തെ ബന്ധപ്പെടാനായത്​. എന്നാൽ ഇവർ ആരോഗ്യപ്രവർത്തകരുമായി സഹകരിക്കാൻ തയാറായില്ല.

അസുഖത്തെ തുടർന്ന്​ ഇ വർ ആശുപത്രിയിലും പോയി. എന്നാൽ മാതാവിന്​ ഹൈപ്പർ ടെൻഷനിനുള്ള മരുന്നുവാങ്ങാൻ പോയെന്നാണ്​ മകൻ ആരോഗ്യപ്രവർത്ത കരെ അറിയിച്ചത്​. എന്നാൽ ഇവർ അതേ ആശുപത്രിയിൽ നിന്നും ഡോളോ വാങ്ങിയിരുന്നതായി തെളിഞ്ഞു. ഇക്കാര്യം ചോദിച്ചപ്പ ോഴാണ്​ തനിക്ക്​ തൊണ്ടവേദനയും​ മാതാവിന്​ പനിയുമുണ്ടെന്ന്​ ഇയാൾ പറഞ്ഞത്​. തുടർന്ന്​ ആശുപത്രിയിലെത്തിക്കാൻ ആംബുലന്‍സ് അയച്ചിട്ടു പോലും അവർ സഹകരിച്ചില്ല. സ്വന്തം വാഹനത്തിൽ വരാമെന്ന നിലപാട്​ എടുക്കുകയാണ്​ ചെയ്​തതെന്ന ും പി.ബി നൂഹ്​ പറഞ്ഞു.

ചികിത്സയിൽ കഴിയുന്ന മൂന്നുപേരുടെയും ആരോഗ്യനിലയിൽ ആശങ്കയില്ല. പ്രായമായവർക്ക്​​ അസുഖം കൂടുതൽ ബാധിക്കുമെന്നതിനാൽ മുൻകരുതൽ എന്ന നിലയിൽ മാതാപിതാക്കളെ കോട്ടയം ആശുപത്രിയിലേക്ക്​ മാറ്റുമെന്നും പി.ബി നൂഹ്​ പറഞ്ഞു.

58 പേർ രോഗബാധിതരുമായി ഇടപഴകിയെന്നാണ്​ റിപ്പോർട്ട്​. ഇതിൽ 10 പേർ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്​. കോഴഞ്ചേരി ആശുപത്രിയിൽ ഒരാൾ ഐസൊലേഷനിൽ ഉണ്ട്​. ആരോഗ്യവകുപ്പി​​​​​​​െൻറ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും
പൊതുചടങ്ങുകൾ മാറ്റിവെക്കണമെന്നും ജില്ലാ കലക്​ടർ അറിയിച്ചു.

ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്ന് അസുഖ ബാധിതനായ യുവാവ്​ പ്രതികരിച്ചു. വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല. പുനലൂരുള്ള ബന്ധുവീട്ടില്‍ മാത്രമാണ് പോയതെന്നും യുവാവ് പറഞ്ഞു.

‘‘രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കിൽ ഞങ്ങൾ ഇത്​ ചെയ്യുമോ’’

പ​ത്ത​നം​തി​ട്ട: പ്രാ​യ​മാ​യ അ​പ്പ​ച്ച​നേം അ​മ്മ​ച്ചി​യേം കാ​ണാ​ൻ നാ​ട്ടി​ൽ എ​ത്തി​യ​താ​െ​ണ​ന്നും രോ​ഗ​മു​ണ്ടെ​ന്ന് അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്​ ചെ​യ്യു​മോ എ​ന്നും ഇ​റ്റ​ലി​യി​ൽ​നി​ന്നെ​ത്തി കോ​വി​ഡ് ബാ​ധി​ച്ച് ഐ​െ​സാ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന റാ​ന്നി സ്വ​ദേ​ശി. 29ന് ​രാ​ത്രി​യാ​ണ് നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. സ​ഹോ​ദ​രി​യും നാ​ലു വ​യ​സ്സു​ള്ള മ​ക​ളും ആ​ണ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ വ​ന്ന​ത്.

രോ​ഗം അ​റി​യാ​മെ​ങ്കി​ൽ ഞ​ങ്ങ​ൾ കു​ഞ്ഞി​നെ എ​ടു​ക്കു​മോ, അ​വ​ൾ​ക്ക് ഉ​മ്മ കൊ​ടു​ക്കു​മോ?. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ ചി​കി​ത്സ​ക്ക്​ വി​ധേ​യ​മാ​കാ​മാ​യി​രു​ന്നു. ഇ​റ്റ​ലി​യി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും നാ​ലു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ എ​ത്തി​യി​​ട്ടെ​ന്നും അ​വ​രോ​ട് പ​റ​ഞ്ഞ​താ​ണ്. ഒ​രു പ​രി​ശോ​ധ​ന​ക്കും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല.

അ​വ​ർ പോ​കാ​ൻ അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് പു​റ​ത്തെ​ത്തി​യ​ത്. എ​വി​ടെ​നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് പാ​സ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ചാ​ൽ ആ​ർ​ക്കും മ​ന​സ്സി​ലാ​കും. നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം പ​ള്ളി​യി​ലും സി​നി​മ​ക്കും പോ​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ളും ഇ​വ​ർ നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ, സ​മീ​പ വീ​ടു​ക​ളി​ൽ പോ​യ​താ​യി സ​മ്മ​തി​ച്ചു. അ​മ്മ​ക്ക്​ ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

നാ​ട്ടി​ലെ​ത്തി​യാ​ൽ ആ​ശു​പ​ത്രി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ആ​രും ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യി​ല്ല. ഇ​റ്റ​ലി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​േ​മ്പാ​ൾ അ​വി​ടെ രോ​ഗം ആ​രം​ഭി​ച്ച​തേ​യു​ള്ളൂ. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധി​ച്ച് രോ​ഗം ഇ​ല്ലെ​ന്നും ഉ​റ​പ്പാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ക​ല​ക്ട​റും ആ​രോ​ഗ്യ വ​കു​പ്പും യു​വാ​വി​​​െൻറ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു.

യുവാവി​​​െൻറ അവകാശവാദം തെറ്റ്​ –കലക്​ടർ
കൊ​ച്ചി: ഇ​റ്റ​ലി​യി​ൽ​നി​ന്ന് ​എ​ത്തി​യ​താ​ണെ​ന്ന്​ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റി​യി​ച്ചെ​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ രോ​ഗ​ബാ​ധി​ത​നാ​യ യു​വാ​വി​​​െൻറ വാ​ദം തെ​റ്റാ​ണെ​ന്ന്​ ക​ല​ക്ട​ര്‍ എ​സ്. സു​ഹാ​സ്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ന​ട​പ​ടി​ക്ര​മം ഇ​വ​ർ പാ​ലി​ച്ചി​ല്ല. എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​രോ​ട്​ പോ​ലും കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞി​ല്ല.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ഴ്​​ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ല​ക്​​ട​ർ വ്യ​ക്​​ത​മാ​ക്കി.
എ​റ​ണാ​കു​ള​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ല്‍ ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ന്നു. ന​മ്പ​ര്‍: 0484 2368802, ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 1056. പ​ത്ത​നം​തി​ട്ട​യി​ല്‍ നേ​ര​േ​ത്ത ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ന്നി​ട്ടി​ണ്ട്.

ജനം ഉൾവലിഞ്ഞു; പത്തനംതിട്ടയിൽ മൂകത
പ​ത്ത​നം​തി​ട്ട: ​കൊ​റോ​ണ​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും മു​ന്നോ​ട്ടു​നീ​ങ്ങു​േ​മ്പാ​ൾ ഭീ​തി​യി​ൽ അ​മ​ർ​ന്ന പ​ത്ത​നം​തി​ട്ട​യി​ൽ എ​ങ്ങും മൂ​ക​ത. ജാ​ഗ്ര​ത നി​ർ​ദേ​ശ​ത്തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ​ ജ​നം പൊ​തു ഇ​ട​ങ്ങ​ളി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ഞ്ഞു.

മാ​സ്​​ക്​ ധ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ചു. മാ​സ്​​കി​നാ​യി ആ​ളു​ക​ൾ മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന കാ​ഴ്​​ച​യു​മു​ണ്ട്​. പൊ​തു​നി​ര​ത്തു​ക​ൾ വി​ജ​ന​മാ​ണ്. ക​ട​ക​േ​മ്പാ​ള​ങ്ങ​ളി​ലും തി​ര​ക്ക്​ കു​റ​ഞ്ഞു. ​കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ലും സ്വ​കാ​ര്യ ബ​സു​ക​ളി​ലു​മൊ​ക്കെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​യി​രു​ന്നു.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDistrict Collectorcorona virusPathanamthitta family#Covid19
News Summary - COVID19- District collector dismisses Pathanamthitta family's claim- kerala news
Next Story