വയനാട്ടിൽ ഇന്ന് മൂന്നുപേർക്ക് കോവിഡ്
text_fieldsകൽപറ്റ: വയനാട് ജില്ലയിൽ ബുധനാഴ്ച മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേർക്കാണ് രോഗബാധ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനും മുംബൈയിലെ ആശുപത്രിയിൽ പി.ആർ.ഒ ആയ അവരുടെ 52 കാരനായ ഭര്‍ത്താവിനും ബംഗളൂരു ഐ.ടി കമ്പനിയിൽ ജീവനക്കാരനായ 25കാരന് മകനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
പനമരം പഞ്ചായത്തിലെ വെള്ളച്ചിമൂല സ്വദേശികളാണിവര്‍. മെയ് 24ന് മുംബൈയില്‍ നിന്നും മുത്തങ്ങ വഴിയാണ് ഇവർ നാട്ടിലെത്തിയത്. തുടന്ന് വീട്ടില്‍ ക്വാറൻറീനില്‍ കഴിഞ്ഞു വരികയാണ് മൂവരുമെന്ന് അധികൃതർ പറഞ്ഞു. ഇവര്‍ക്ക് മറ്റ് സമ്പര്‍ക്കങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക സൂചന. ജില്ലയിൽ മെയ് രണ്ടിന് രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവര്‍ ബുധനാഴ്ച രോഗമുക്തി നേടി മാനന്തവാടി കോവിഡ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
