ജനശതാബ്ദി ഉൾപ്പെടെ കേരളത്തിലൂടെയുള്ള 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി; ടിക്കറ്റ് തുക തിരികെ നൽകുമെന്നു റെയിൽവേ
text_fieldsകോട്ടയം: കോവിഡ്–19 വ്യാപന ഭീതിയെ തുടർന്ന് യാത്രക്കാർ ഗണ്യമായി കുറഞ്ഞതോടെ കേരളത്തിൽ ഓടുന്ന കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നു. ജനശതാബ്ദി ഉൾപ്പെടെ പത്തോളം സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയ ട്രെയിനുകളിൽ മുൻകൂർ ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരിച്ച് നൽകുമെന്ന് റെയിൽവേ അറിയിച്ചു.
കൊല്ലം–ചെങ്കോട്ട പാതയിലെ പാസഞ്ചർ ഉൾപ്പെടെ ചില ട്രെയിനുകളാണ് ഇന്നു മുതൽ 31 വരെ ദക്ഷിണ റെയിൽവേ മധുര ഡിവിഷൻ റദ്ദാക്കിയത്. തിരുവനന്തപുരം –മംഗളൂരു മലബാർ, എറണാകുളം– ലോകമാന്യതിലക് തുരന്തോ ട്രെയിനുകൾ ഏപ്രിൽ 1 വരെയും ഓടില്ല.
56737/56738 ചെങ്കോട്ട–കൊല്ലം–ചെങ്കോട്ട, 56740/56739 കൊല്ലം–പുനലൂർ–കൊല്ലം, 56744/56743 കൊല്ലം–പുനലൂർ–കൊല്ലം, 56333/56334 പുനലൂർ–കൊല്ലം–പുനലൂർ പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കി.
56365 ഗുരുവായൂർ–പുനലൂർ ഫാസ്റ്റ് പാസഞ്ചർ കൊല്ലത്തിനും പുനലൂരിനും ഇടയിൽ റദ്ദാക്കി.
മധുര ഡിവിഷന്റെ കീഴിലുള്ള 56036 തിരുനൽവേലി–തിരുച്ചെന്തൂർ, 56805 വില്ലുപുരം–മധുര, 76837 കാരൈക്കുടി–വിരുദനഗർ, 76839 തിരുച്ചിറപ്പള്ളി–കാരൈക്കുടി, 76807 തിരുച്ചിറപ്പള്ളി–മനാമധുരൈ പാസഞ്ചർ ട്രെയിനുകളും 31 വരെ റദ്ദാക്കി.
എറണാകുളം – മഡ്ഗാവ് പ്രതിവാര ട്രെയിനും യാത്ര റദ്ദാക്കും.
റദ്ദാക്കിയ മറ്റു ട്രെയിനുകൾ:
- തിരുവനന്തപുരം –കണ്ണൂർ ജനശതാബ്ദി ( 20 മുതൽ 30 വരെ റദ്ദാക്കി. 21,28 തീയതികളിൽ സർവീസ് നടത്തും)
- കണ്ണൂർ –തിരുവനന്തപുരം ജനശതാബ്ദി ( 21 മുതൽ 31 വരെ റദ്ദാക്കി. 22, 25, 29 തീയതികളിൽ സർവീസ് നടത്തും)
- മംഗളൂരു – തിരുവനന്തപുരം മലബാർ (20 മുതൽ 31 വരെ റദ്ദാക്കി)
- തിരുവനന്തപുരം –മംഗളൂരു മലബാർ (21 മുതൽ ഏപ്രിൽ 1 വരെ റദ്ദാക്കി)
- ലോകമാന്യതിലക് – എറണാകുളം തുരന്തോ ( 21 മുതൽ 31 വരെ റദ്ദാക്കി)
- എറണാകുളം –ലോകമാന്യതിലക് തുരന്തോ ( 22 മുതൽ ഏപ്രിൽ 1 വരെ റദ്ദാക്കി)
- തിരുവനന്തപുരം – ചെന്നൈ വീക്ക്‌ലി (21, 28 സർവീസ് റദ്ദാക്കി)
- ചെന്നൈ–തിരുവനന്തപുരം വീക്ക്‌ലി ( 22, 29 റദ്ദാക്കി)
- മംഗളൂരു – കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് ( 20 മുതൽ 31 വരെ)
- കോയമ്പത്തൂർ – മംഗളൂരു ഇൻറർസിറ്റി എക്സ്പ്രസ് ( 21 മുതൽ 31 വരെ)
കൊറോണ വൈറസ് വ്യാപനം തടയുന്നതിെൻറ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലെ എ സി വെയ്റ്റിങ് ഹാളുകളും അടച്ചിടും. ട്രെയിൻ യാത്രക്കിടെ കോച്ചുകൾ, ഡോർ ഹാൻഡിലുകൾ, ശുചിമുറി വാതിൽ തുടങ്ങി യാത്രക്കാർ നിരന്തരം കൈകൾ തൊടാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ഇടക്കിടെ അണുമുക്തമാക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ കൈ കഴുകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
