Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​ലി​ന്...

കാ​ലി​ന് പ​രി​ക്കേ​റ്റ്​ ചികിത്സയിൽ കഴിഞ്ഞ സ്ത്രീക്ക് കോവിഡ്

text_fields
bookmark_border
കാ​ലി​ന് പ​രി​ക്കേ​റ്റ്​ ചികിത്സയിൽ കഴിഞ്ഞ സ്ത്രീക്ക് കോവിഡ്
cancel

ഇ​രി​ട്ടി: കാ​ലി​ന് പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തി​ല്ല​ങ്കേ​രി പെ​രി​ങ്ങാ​നം സ്വ​ദേ​ശി​നി 48കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ൽ പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ 48കാ​രി​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 

തി​ല്ല​ങ്കേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പി​ഞ്ചു​കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു പേ​ർ​ക്കാ​യി​രു​ന്നു ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ഉ​ൾ​പ്പെ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ  മൂ​ന്നു​പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 

പ​ഞ്ചാ​യ​ത്തി​​െൻറ​യും ആ​രോ​ഗ്യ വ​കു​പ്പി​​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, പെ​രി​ങ്ങാ​ന​ത്തെ 48കാ​രി​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. 

കാ​ലി​ന് പ​രി​ക്കേ​റ്റ ഇ​വ​ർ ആ​ദ്യം ത​ല​ശ്ശേ​രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വ​ർ​ക്ക് എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​കാ​ത്ത​തി​ലാ​ണ്​ ആ​ശ​ങ്ക.
തി​ങ്ക​ളാ​ഴ്​​ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 48കാ​രി​ക്ക്​ നി​ര​വ​ധി  ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ക​ണ​ക്കാ​ക്കു​ന്ന​ത്. 48കാ​രി​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ക​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്.

Show Full Article
TAGS:covid kannur kerala Iritty 
News Summary - covid to woman who has undergone leg surgery
Next Story