Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: വീഴ്ച വന്നാൽ...

കോവിഡ്: വീഴ്ച വന്നാൽ വലിയ ദുരന്തമാവും –മുഖ്യമന്ത്രി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രു​ത​ലി​ലും പ്ര​തി​രോ​ധ​ത്തി​ലും വീ​ഴ്ച​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ ഏ​ത്​ നി​മി​ഷ​വും വ​ലി​യ ദു​ര​ന്ത​മാ​യി മാ​റു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തെ​റ്റാ​യ അ​റി​വി​​​െൻറ പു​റ​ത്ത് ഒ​രു കാ​ര​ണ​വ​ശാ​ലും വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍കു​ന്ന നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പി​ന്തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ര്യ​മാ​യ ജാ​ഗ്ര​ത​യു​ടെ ആ​വ​ശ്യ​മി​െ​ല്ല​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു. ഇ​വ​ര്‍ ഒ​ന്നു​കി​ൽ പ്ര​ധാ​ന​പ്പെ​ട്ട ചി​ല വ​സ്തു​ത​ക​ള്‍ കാ​ണു​ന്നി​ല്ല അ​ല്ലെ​ങ്കി​ല്‍ അ​ത്യ​ന്തം ഹീ​ന​മാ​യ ഉ​ദ്ദേ​ശ്യ​ങ്ങ​ള്‍ അ​വ​ര്‍ക്കു​ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ബ്രേ​ക് ദ ​ചെ​യി​ന്‍ മൂ​ന്നാം​ഘ​ട്ട പ്ര​ചാ​ര​ണ​പ​രി​പാ​ടി ജ​ന​കീ​യ​പ്ര​സ്ഥാ​ന​മാ​ക്കി വ​ള​ർ​ത്തും. 

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ടെ​സ്​​റ്റു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​തി​വേ​ഗം ഫ​ലം ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കും. അ​തി​നാ​വ​ശ്യ​മാ​യ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി വ​ര്‍ധി​പ്പി​ക്കും. സ്വ​കാ​ര്യ ലാ​ബു​ക​ളെ​യും പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടു​ത​ല്‍ തു​ട​ങ്ങു​ന്ന​തി​നും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍കും. 

എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഫ​സ്​​റ്റ്​​ലൈ​ന്‍ ട്രീ​റ്റ്മ​​െൻറ്​ സ​​െൻറ​റു​ക​ള്‍ സ്ഥാ​പി​ക്കും. നൂ​റു​കി​ട​ക്ക​ക​ളെ​ങ്കി​ലു​മു​ള്ള സ​​െൻറ​റാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ആ​രം​ഭി​ക്കു​ക. ഇ​തി‍​​െൻറ ന​ട​ത്തി​പ്പി​ന്​ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രെ ക​ണ്ടെ​ത്തുമെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

പാര്‍ശ്വഫലങ്ങളെപ്പറ്റി വിശദമായ പഠനം നടത്തും
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗം രൂ​ക്ഷ​മാ​യി ബാ​ധി​ച്ച​ശേ​ഷം സു​ഖം​പ്രാ​പി​ച്ച​വ​രി​ല്‍ പ​ല​ര്‍ക്കും പാ​ര്‍ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​രം​ഗ​ത്ത് മു​ന്‍പ​ന്തി​യി​ല്‍ നി​ൽ​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ കോ​വി​ഡ് ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ ജി​ല്ല​യി​ലും അ​വ​ര്‍ക്ക് മാ​ത്ര​മാ​യി ക്വാ​റ​ൻ​റീ​ന്‍ കേ​ന്ദ്രം ആ​രം​ഭി​ക്കും. ഇൗ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ഉ​ള്‍പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

രോ​ഗ​ബാ​ധ വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ലീ​സ് മീ​ഡി​യ സ​െൻറ​റും പൊ​ലീ​സി‍​െൻറ സോ​ഷ്യ​ല്‍ മീ​ഡി​യ സെ​ല്ലും ചേ​ര്‍ന്ന് ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കും. ആ​ഗ​സ്​​റ്റി​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങും. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ 2011 റോ​ഡു​ക​ളു​ടെ​യും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 2118 റോ​ഡു​ക​ളു​ടെ​യു​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍ത്തീ​ക​രി​ക്കു​ക. ഗെ​യി​ല്‍ പൈ​പ്പ് ലൈ​ന്‍ പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ എ​ല്ലാ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളും പൂ​ര്‍ത്തീ​ക​രി​ച്ച് കൊ​ച്ചി​യി​ല്‍നി​ന്ന്​ മം​ഗ​ളൂ​രു​വി​ലേ​ക്ക് ഗ്യാ​സ് എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Pinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - covid will be a huge tragedy says pinarayi
Next Story