Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PM Modi tooks Covid Vaccine
cancel
Homechevron_rightNewschevron_rightKeralachevron_rightപ്രധാനമന്ത്രിക്ക്​...

പ്രധാനമന്ത്രിക്ക്​ വാക്​സിൻ നൽകിയ സംഘത്തിൽ മലയാളി നഴ്​സ്​ റോസമ്മയും

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്ക്​ കോവിഡ്​ പ്രതിരോധ വാക്​സിൻ നൽകിയ സംഘത്തിൽ മലയാളിയും. തൊടുപുഴ സ്വദേശി റോസമ്മ അനിലാണ്​ സംഘത്തിലുണ്ടായിരുന്നത്​. പുതുച്ചേരി സ്വദേശി നിവേദയാണ്​ മോദിക്ക്​ ആദ്യഡോസ്​ വാക്​സിൻ നൽകിയത്​.

വാക്​സിൻ സ്വീകരിച്ച വിവരം മോദി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'എയിംസിൽനിന്ന്​ കോവിഡ്​ വാക്​സിന്‍റെ ആദ്യഡോസ്​ സ്വീകരിച്ചു. കോവിഡ​ിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്​ ഡോക്​ടർമാരും ശാസ്​ത്രജ്ഞരും അതിവേഗം പ്രവർത്തിച്ചത്​ ശ്രദ്ധേയമാണ്​. അർഹരായ എല്ലാവരും വാക്​സിൻ സ്വീകരിക്കണം. ഒരുമിച്ച്​ ഇന്ത്യയെ കോവിഡ്​ മുക്തമാക്കാം' -മോദി ട്വീറ്റ്​ ​െചയ്​തു. മോദി ട്വീറ്റ്​ ​െചയ്​ത ചിത്രത്തിൽ വാക്​സിൻ എടുക്കു​േമ്പാൾ നിവേദക്ക്​ സമീപം റോസമ്മ നിൽക്കുന്നതും കാണാം.

വാക്​സിൻ സ്വീകരിച്ച്​ അരമണിക്കൂറിന്​ ശേഷമാണ്​ മോദി ആശുപത്രി വിട്ടത്​. വാക്​സിൻ രണ്ടാംഘട്ട വിതരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിലെത്തിയാണ്​ മോദി വാക്​സിൻ സ്വീകരിച്ചത്​. ഭാരത്​ ബയോടെക്​ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്​സിനാണ്​ അദ്ദേഹം സ്വീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali nurseCovid Vaccine
News Summary - Covid Vaccine To PM Malayali Nurse among the Team
Next Story