50 ലക്ഷം ഡോസ് വാക്സിൻ ഉടൻ നൽകണമെന്ന് കേരളം
text_fieldsതിരുവനന്തപുരം: കോവിഡിെൻറ രണ്ടാംതരംഗം പിടിച്ചുനിർത്തുന്നതിന് 50 ലക്ഷം ഡോസ് വാക്സിനുകൾ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
താങ്ങാവുന്ന വിലയ്ക്ക് വാക്സിന് ലഭിക്കാതിരുന്നത് കോവിഡിനെ അതിജീവിക്കുക എന്ന ലക്ഷ്യത്തിന് വെല്ലുവിളിയാകുമെന്ന വിവരം പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിൽ ധരിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനകം 55.09 ലക്ഷം പേര്‍ക്ക് ഒന്നാമത്തെ ഡോസും 8.37 ലക്ഷം പേര്‍ക്ക് രണ്ടാമത്തെ ഡോസും സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ള 1.13 കോടി ആളുകളുണ്ട്. ഇപ്പോഴുള്ള നാല് ലക്ഷം ഡോസിെൻറ സ്റ്റോക്ക് രണ്ട് ദിവസം കൊണ്ട് തീരുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.5ലേക്ക് കുറച്ചു കൊണ്ടുവന്ന ഘട്ടത്തിലാണ് രണ്ടാമത്തെ തരംഗം ആരംഭിച്ചത്. വ്യാഴാഴ്ച ഇത് 19.85 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

