വാക്സിനെടുത്ത പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണു; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ
text_fieldsതിരുവനന്തപുരം: കോവിഡ് വാക്സിനെടുത്ത പൊലീസ് ഉദ്യോഗസ്ഥ ബോധരഹിതയായി കുഴഞ്ഞുവീണു. മതിയായ പരിചരണം നൽകാതെ അവഗണിച്ച ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകി.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള സീനിയർ സിവിൽ പൊലീസ് ഒാഫിസർക്കുണ്ടായ ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ മകൻ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. ഇൗമാസം ഒമ്പതിനാണ് പൊലീസ് ഉദ്യോഗസ്ഥ വാക്സിനെടുക്കാനായി ഒറ്റക്ക് പേരൂർക്കട എസ്.എ.പി ആശുപത്രിയിൽ പോയത്. വാക്സിനെടുത്ത് 10 മിനിറ്റിനുള്ളിലാണ് അലർജി ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. എസ്.എ.പി ആശുപത്രിയിലെ ഡോക്ടർ അതിനുള്ള ചികിത്സ നൽകുകയോ അടുത്തുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യുകയോ ചെയ്തില്ലെന്നും പരാതിയിൽ പറയുന്നു. ഉേദ്യാഗസ്ഥ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിൽ വിശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

