Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂൾ...

സ്​കൂൾ വിദ്യാർഥികൾക്ക്​ കോവിഡ് വാക്സിൻ: നഴ്​സിന്​ സസ്പെൻഷൻ

text_fields
bookmark_border
സ്​കൂൾ വിദ്യാർഥികൾക്ക്​ കോവിഡ് വാക്സിൻ: നഴ്​സിന്​ സസ്പെൻഷൻ
cancel

ആ​ര്യ​നാ​ട്: സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ടി.​ടി കു​ത്തി​വെ​പ്പെ​ടു​ക്കാ​നെ​ത്തി​യ സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ര്യ​നാ​ട് ക​മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെൻറ​റി​ലെ ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്​​സ്​ രാ​ജി​യെ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ സ​സ്പെ​ന്‍ഡ് ചെ​യ്തു. 15 വ​യ​സ്സി​ല്‍ എ​ടു​ക്കേ​ണ്ട കു​ത്തി​വെ​പ്പി​നാ​യാ​ണ് ര​ണ്ട് കു​ട്ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​ര്യ​നാ​ട് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. എ​ടു​ത്ത​താ​ക​ട്ടെ കോ​വി​ഡ് വാ​ക്സി​നേ​ഷ​നും. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യി​ട്ടും കു​ട്ടി​ക​ളെ റ​ഫ​ര്‍ചെ​യ്ത് ചി​കി​ത്സ ന​ല്‍കാ​തെ പ​റ​ഞ്ഞ​യ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 10ഓ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഡി.​എം.​ഒ ഡോ. ​ജോ​സ് വി. ​ഡി​ക്രൂ​സ് ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണം തേ​ടി. ത​ങ്ങ​ൾ​ക്ക് പ​റ്റി​യ വീ​ഴ്ച​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ സ​മ്മ​തി​ച്ചു. തു​ട​ര്‍ന്നാ​ണ്​ ന​ട​പ​ടി. സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും അ​തേ​പ്പ​റ്റി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി.​എം.​ഒ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.

കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​ണ് കു​ട്ടി​ക​ള്‍ക്ക് കോ​വി​ഡ് വാ​ക്​​സി​ന്‍ ന​ല്‍കാ​ൻ ഇ​ട​യാ​ക്കി​യ​ത്.

കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നെ​ത്തു​മ്പോ​ള്‍ ആ​ധാ​ര്‍ ന​മ്പ​ർ, ഫോ​ണ്‍ ന​മ്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി പ്രാ​യ​പൂ​ര്‍ത്തി​യാ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. ഇ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nurseSchool childrenCovid Vaccine
News Summary - covid vaccine for school children: Nurse suspended
Next Story