18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ: അനിശ്ചിതത്വം തുടരുന്നു
text_fieldsതിരുവനന്തപുരം: ക്ഷാമം രൂക്ഷമായതോടെ 18 നും 44 നും മധ്യേ പ്രായമുള്ളവർക്കുള്ള വാക്സിൻ വിതരണം നടപ്പായില്ല. ഏപ്രിൽ 28 മുതൽ ഇൗ വിഭാഗത്തിന് രജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും കുത്തിവെപ്പ് നൽകിത്തുടങ്ങാനായിട്ടില്ല. മുൻഗണന നൽകി രജിസ്ട്രേഷൻ ഒഴിവാക്കിയ രണ്ടാം ഡോസുകാർക്കുള്ള വാക്സിനേഷൻ പോലും മന്ദഗതിയിലാണ്.
കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ സെൻററുകൾ അടച്ചിടേണ്ട സ്ഥിതിയാണ്. 75 ലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് അയച്ച കത്തിൽ ക്ഷാമം തുടർന്നാൽ ഒന്നാം ഡോസ് വാക്സിൻ വിതരണം നിർത്തിവെക്കേണ്ട നിർബന്ധിതാവസ്ഥയാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇേത സ്ഥിതിയിലേക്കാണ് കാര്യങ്ങളെത്തുന്നത്. സ്വന്തം നിലക്ക് വാക്സിൻ വാങ്ങൽ വേഗം സാധ്യമാകില്ലെന്നാണ് വിവരം. ഉൽപാദനവും ആവശ്യവും തമ്മിലുള്ള അന്തരമാണ് കാലതാമസത്തിന് കാരണം. ഓര്‍ഡര്‍ നല്കിയാലും എട്ട് ആഴ്ചയിലധികം എടുക്കുമെന്നാണ് അറിയുന്നത്.
ഒരു കോടി വാക്സിന് വാങ്ങാനായിരുന്നു കേരളത്തിെൻറ തീരുമാനം. സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവരുമായി ചര്‍ച്ചയും നടത്തി. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള വാക്സിെൻറ ഉൽപാദനം നിര്‍മാതാക്കള്‍ തുടങ്ങിയിട്ടില്ല. വാക്സിന് സ്വന്തം നിലക്ക് സംസ്ഥാനത്തിന് ലഭിക്കാൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും എടുക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ക്ഷാമം നേരിടുന്നതിനാല്‍ 18 വയസ്സ് മുതലുള്ളവരുടെ വാക്സിനേഷന് ഇനിയും വൈകുമെന്ന് ഉറപ്പായി.
സംസ്ഥാനത്ത് 3209844 പേർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് നൽകാനുണ്ടെങ്കിലും ഇതുവരെ നൽകാനായത് 1150296 പേർക്കാണ്. കോവാക്സിെൻറ കാര്യവും വ്യത്യസ്തമല്ല. 87812 പേർക്കാണ് കോവാക്സിൻ രണ്ടാം ഡോസ് ലഭ്യമാക്കേണ്ടതെങ്കിൽ 69553 പേർക്കേ ഇതുവരെ നൽകാനായിട്ടുള്ളൂ. ഇതിനുപുറെമ മേയിൽ 27 ലക്ഷം പേർ കൂടി രണ്ടാം ഡോസ് നൽകേണ്ടവരായി ഉണ്ടാകും. 60,03,900 ഒന്നാം ഡോസും 12,19,849 രണ്ടാം ഡോസുമാണ് ഇതുവരെ നൽകാനായത്.
18 വയസ്സിന് മേലുള്ളവർക്ക് വാക്സിൻ; കേന്ദ്രം അനുവദിക്കുന്ന മുറക്കേ നൽകാനാകൂ ^മുഖ്യമന്ത്രി
തിരുവനന്തപുരം: 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിൻ വിതരണം കേന്ദ്രം അനുവദിക്കുന്ന മുറക്ക് നൽകാനുള്ള ക്രമീകരണങ്ങളാണ് സംസ്ഥാനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ല.
കേന്ദ്ര സർക്കാറാണ് സംസ്ഥാനത്തിന് വാക്സിൻ നൽകുന്നത്. കേന്ദ്രം ആവശ്യത്തിന് വാക്സിൻ നൽകിയാലേ സംസ്ഥാനത്തിന് അത് എല്ലാവർക്കും നൽകാനാകൂ. കേന്ദ്രം ഇപ്പോൾ ചെയ്യുന്നത് അവരുടെ ആവശ്യം കഴിഞ്ഞ് ഒരു വിഹിതമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്.
അത് വിലകൊടുത്ത് വാങ്ങണമെന്നാണ് കേന്ദ്രം പറയുന്നത്. ആ വിഹിതവും വെട്ടിക്കുറക്കുന്ന അവസ്ഥയാണുള്ളത്.
ആർ.ടി.പി.സി.ആറിെൻറ നിരക്ക് കുറച്ചിട്ടും പലയിടത്തും പഴയനിരക്ക് ഇൗടാക്കിയെന്ന പരാതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.