ജില്ലകളിൽ വാക്സിൻ ക്ഷാമത്തിനറുതിയായില്ല
text_fieldsതിരുവനന്തപുരം: തലസ്ഥാനമടക്കം പല ജില്ലകളിലും വാക്സിൻ ക്ഷാമം രൂക്ഷം. തിരുവനന്തപുരത്ത് തിങ്കളാഴ്ച 37,079 പേർക്കാണ് ലക്ഷ്യമിട്ടതെങ്കിലും 8355 പേർക്കേ വാക്സിൻ നൽകാനായുള്ളൂ. ജില്ലയിൽ 38 കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച വാക്സിൻ വിതരണം നടന്നത്. ആരോഗ്യപ്രവർത്തകരിൽ 72 ശതമാനംപേർക്കേ രണ്ടാം ഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞുള്ളൂ. കോവിഡ് മുന്നണിപ്പോരാളികളിൽ 39 ശതമാനം മാത്രമാണ് രണ്ടാം വാക്സിനെടുത്തത്. 45 വയസ്സിന് മുകളിലുള്ളവരിൽ 43 ശതമാനം പേർക്കേ വാക്സിൻ നൽകിയുള്ളൂ.
പാലക്കാട്ട് ഒാൺലൈനിൽ ബുക്കിങ് തുടരുേമ്പാഴും ആവശ്യത്തിന് വാക്സിൻ എത്തിയിട്ടില്ല. നിലവിലുള്ള 10,000 ഡോസ് കോവാക്സിൻ ഉൾപ്പെടെ ആകെ 15,000 ഡോസ് വാക്സിനാണ് ഇപ്പോൾ ജില്ലയിലുള്ളത്. 5,000 ഡോസ് കോവാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പിനായി മാറ്റിവെക്കണം. ഒരാൾക്ക് ഒരു ഡോസ് എന്ന അളവിൽ നിലവിലെ സാഹചര്യമനുസരിച്ച് 15,000 പേർക്ക് മാത്രമാണ് വരുംദിവസങ്ങളിൽ ലഭ്യമാവുക.
സാഹചര്യം തുടർന്നാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നിലവിലുള്ളത് തീരും. നേരേത്ത നൂറിലധികം കേന്ദ്രങ്ങളിൽ വിതരണം ഉണ്ടായിരുന്നെങ്കിൽ നിലവിൽ പകുതിയിൽ താഴെയായിട്ടുണ്ട്. വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്ത് വരുന്നവർ മടങ്ങുകയാണ്. വാക്സിൻ ക്ഷാമമുണ്ടെങ്കിലും ജില്ലയിൽ ഓക്സിജൻ ക്ഷാമമില്ല. അത്യാസന്ന നിലയിലുള്ള രോഗികളുടെ എണ്ണം ജില്ലയിൽ കുറവാണ്. വെൻറിലേറ്ററിൽ ആറുപേരും ഐ.സി.യുവിൽ 42 പേരുമാണുള്ളത്.
കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മെഗ വാക്സിേനഷൻ ക്യാമ്പുകൾ തുടരേണ്ടെന്നാണ് തൃശൂർ ജില്ല ആരോഗ്യ വകുപ്പ് തീരുമാനിച്ചു. എറണാകുളത്തുനിന്ന് 30,000 ഡോസ് ആണ് ലഭിക്കുക. ഒപ്പം 10,000ത്തിൽ താഴെ നേരത്തേയുള്ളതടക്കം 40,000ത്തിൽ താഴെ ഡോസാണ് ലഭ്യമായത്.
മലപ്പുറം ജില്ലയിൽ പലയിടത്തും വാക്സിൻ സ്വീകരിക്കാനെത്തിയവർ അത് ലഭിക്കാത്തത് കാരണം ബഹളംവെച്ചു. സർക്കാർ തലത്തിൽ 116 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം ചെയ്യുന്നത്. പുറമെ സ്വകാര്യ കേന്ദ്രങ്ങൾ വഴിയും നൽകുന്നു. തിങ്കളാഴ്ച 40,000 ഡോസ് ജില്ലയിലെത്തി.
45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ ക്യാമ്പുകൾ ഏർപ്പെടുത്തിയതോടെ വയനാട് ജില്ലയിലും വാക്സിൻ ക്ഷാമം തുടങ്ങി. ആരോഗ്യ വകുപ്പിെൻറ പക്കൽ 6000 ഡോസ് വാക്സിൻ മാത്രമാണുള്ളത്. ഇത് ചൊവ്വാഴ്ചയോടെ തീരും. കൂടുതൽ വാക്സിൻ എത്തിക്കാൻ നടപടി സ്വീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.