Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: വി​ദേ​ശ​ത്ത്​...

കോവിഡ്: വി​ദേ​ശ​ത്ത്​ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 23 ആ​യി

text_fields
bookmark_border
കോവിഡ്: വി​ദേ​ശ​ത്ത്​ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 23 ആ​യി
cancel

കോ​വി​ഡ് ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ല്‍ നാലു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചതോടെ വി​ദേ​ശ​ത്ത്​ മ​രി​ച് ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 23 ആ​യി. ന്യൂ​യോ​ർ​ക്കി​ൽ ര​ണ്ടു​പേ​രും ഫി​ല​െ​ഡ​ൽ​ഫി​യ​യി​ലും ടെക്​സസിലും ഒ​രാ​ ൾ വീതവുമാ​ണ് മ​രി​ച്ച​ത്. ​

തൊ​ടു​പു​ഴ നെ​ടി​യ​ശാ​ല പു​ത്ത​ന്‍വീ​ട്ടി​ല്‍ മാ​ത്യു കോ​ശി​യു​ടെ ഭാ​ര്യ മ​റ ി​യാ​മ്മ​ (80) ആ​ണ്​ ന്യൂ​യോ​ർ​ക്കി​ൽ മ​രി​ച്ച​ത്. ന​ഴ്‌​സാ​യി​രു​ന്ന മ​റി​യാ​മ്മ 40 വ​ര്‍ഷ​മാ​യി അ​മേ​രി​ക്ക ​യി​ലാ​ണ്. കു​ടും​ബ​സ​മേ​തം ന്യൂ​യോ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ ജ​നു​വ​രി​യി​ല്‍ നാ​ട്ടി​ലെ​ത്തി മ​ട ​ങ്ങി​യ​താ​യി​രു​ന്നു. മ​റി​യാ​മ്മ​യു​ടെ 12 സ​ഹോ​ദ​ര​ങ്ങ​ളും അ​മേ​രി​ക്ക​യി​ലാ​ണ്. മ​ക്ക​ള്‍: വി​നി, വി​ജു, ജി​ജു. മ​രു​മ​ക്ക​ള്‍: ഫോ​മ, ഷി​ജി, സ​ബ്ലി​യ. സം​സ്‌​കാ​രം പി​ന്നീ​ട്.

തൃ​ശൂ​ർ പ​റ​വ​ട്ടാ​നി സ്വ​ദേ​ശി​യാ​യ ടെ​ന്നി​സ​ൺ പ​യ്യൂ​രാ​ണ്​ (82) ന്യൂ​യോ​ർ​ക്കി​ൽ മ​രി​ച്ച മ​റ്റൊ​രു മ​ല​യാ​ളി. അ​ര നൂ​റ്റാ​ണ്ടോ​ള​മാ​യി ഭാ​ര്യ കാ​ത​റി​നു​മൊ​ത്ത്​ ന്യൂ​യോ​ർ​ക്കി​ലാ​ണ്​ താ​മ​സം. മ​ക്ക​ളി​ല്ല. ന​വം​ബ​റി​ലാ​ണ്​ നാ​ട്ടി​ൽ വ​ന്ന​ത്. പ​റ​വ​ട്ടാ​നി​യി​ലെ വീ​ട്​ വി​റ്റ്​ ഫെ​ബ്രു​വ​രി 18നാ​ണ്​​ തി​രി​ച്ചു​പോ​യ​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ മ​രി​ച്ച​ത്. സം​സ്​​കാ​രം ശ​നി​യാ​ഴ്​​ച ന്യൂ​യോ​ർ​ക്കി​ൽ.

പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല പേ​ര​ക​ത്ത് ലാ​ലു പ്ര​താ​പ് ജോ​സ് (64) ഫി​ല​െ​ഡ​ൽ​ഫി​യ​യി​ലാ​ണ്​ മ​രി​ച്ച​ത്. ന്യൂ​യോ​ർ​ക്​ മെ​ട്രോ ട്രാ​ഫി​ക് അ​ഡ്മി​നി​സ്​​ട്രേ​ഷ​നി​ല്‍ (സ​ബ്​​േ​വ) ട്രാ​ഫി​ക് ക​ൺ​ട്രോ​ള​റാ​യി​രു​ന്നു. 30 വ​ർ​ഷം മു​മ്പാ​ണ്​ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ഫി​ല​െ​ഡ​ൽ​ഫി​യ അ​സ​ന്‍ഷ​ന്‍ മാ​ര്‍ത്തോ​മ ച​ര്‍ച്ചി​​​െൻറ സ്ഥാ​പ​ക​രി​ലൊ​രാ​ളും ഡ​യോ​സി​സ​ന്‍ പ്ര​തി​നി​ധി​യും ആ​യി​രു​ന്നു. പി​താ​വ്​: ജോ​സ​ഫ്​ (റി​ട്ട. എ​യ​ര്‍ഫോ​ഴ്‌​സ്), മാ​താ​വ്​: മ​റി​യാ​മ്മ (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്). ഭാ​ര്യ: വാ​ര്യാ​പു​രം ആ​ലു​നി​ല്‍ക്കു​ന്ന​തി​ല്‍ കു​ടും​ബാം​ഗം റേ​ച്ച​ല്‍ ജോ​സ്. മ​ക്ക​ള്‍: ബെ​നി, ജൈ​നി. മ​രു​മ​ക്ക​ൾ: കോ​റി​ൻ, പ​ർ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: ത​മ്പി (ഫി​ല​െ​ഡ​ൽ​ഫി​യ), ല​വ്‌​ലി (തി​രു​വ​ന​ന്ത​പു​രം).

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു. കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ കോ​ട​ഞ്ചേ​രി വേ​ളം​കോ​ട് ഞാ​ളി​യ​ത്ത് റി​ട്ട. ല​ഫ് ക​മാ​ൻ​ഡ​ർ സാ​ബു എ​ൻ. ജോ​ണി​​​െൻറ മ​ക​ൻ പോ​ൾ (21) ആ​ണ്​ മ​രി​ച്ച​ത്. ഹോ​സ്​​റ്റ​ലി​ൽ​നി​ന്നാ​ണ് വൈ​റ​സ്​ പ​ക​ർ​ന്ന​തെ​ന്നാ​ണ്​ സം​ശ​യം. മ​ര​ണ​ശേ​ഷ​മാ​ണ് കോ​വി​ഡ് ബാ​ധ തി​രി​ച്ച​റി​ഞ്ഞ​ത്. പി​താ​വ് നാ​വി​ക സേ​ന​യി​ൽ നി​ന്നു വി​ര​മി​ച്ച ശേ​ഷം ഐ.​ബി.​എ​മ്മി​ൽ ജോ​ലി​യി​ലാ​ണ്. മാ​താ​വ് ക​ടു​വ​ത്തി​ങ്ക​ൽ കു​ടും​ബാ​ംഗം ജെ​സി. സ​ഹോ​ദ​ര​ൻ ഡേ​വി​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - covid updates malayali death toll raise to 23
Next Story