Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 12 പേർക്ക് ...

സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ്; 13 പേർ രോഗമുക്തരായി

text_fields
bookmark_border
സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ്; 13 പേർ രോഗമുക്തരായി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ -നാല്, കാസർകോട് -നാല്, മലപ്പുറ ം -രണ്ട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒന്ന് വീതം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത ് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി. ഇവരിൽ 258 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോവിഡ് ബാധിതരായ എട്ട് വിദേ ശികൾ ഉൾപ്പെടെ 13 പേർ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വ്യാഴാഴ്ച കോവിഡ് സ് ഥിരീകരിച്ച 12 പേരിൽ 11 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരാളാണ് വിദേശത്ത് നിന്നെത്തിയത്. 136,195 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 723 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച 153 പേരെയാണ് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്.

ഇതുവരെ 12,710 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 11,469 എണ്ണം രോഗബാധ ഇല്ലായെന്ന് ഉറപ്പാക്കി. ചികിത്സയിലു ള്ളവരിൽ 60 വയസിന് മുകളിലുള്ളവർ 7.5 ശതമാനമാണ്. 20 വയസിന് താഴെയുള്ളവർ 6.9 ശതമാനമാണ്. പരിശോധന സംവിധാനങ്ങൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാല് ദിവസം കൊണ്ട് പുതിയ നാല് ലാബുകൾ സംസ്ഥാനത്ത് പ്രവർത്തനസജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കും. കാസർകോട് അതിർത്തിയിലൂടെ രോഗികൾക്ക് പോകാൻ കഴിയാത്ത വിഷയം നിലനിൽക്കുന്നു. വ്യാഴാഴ്ചയും ഒരാൾ മരിച്ചു. ഇത് ആവർത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ ആശുപത്രികളിൽ എത്തിക്കാൻ ശ്രമിക്കും. ഇതിനായി ആകാശമാർഗവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

11 പേർക്ക്​ രോഗം ബാധിച്ചത്​ സമ്പർക്കം വഴി –മുഖ്യമന്ത്രി
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നാ​ല്​ വീ​ത​വും മ​ല​പ്പു​റ​ത്ത്​ ര​ണ്ടും കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ഒ​ന്ന്​ വീ​ത​വും പേ​ർ​ക്ക്​​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​ൽ 11 പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി​യാ​ണ്​ രോ​ഗം കി​ട്ടി​യ​ത്. ഒ​രാ​ൾ വി​ദേ​ശ​ത്ത്​ നി​ന്ന്​ എ​ത്തി​യ​താ​ണ്. രോ​ഗം ഭേ​ദ​മാ​യ 13 പേ​രി​ൽ ആ​റും എ​റ​ണാ​കു​ള​ത്താ​ണ്. ക​ണ്ണൂ​ർ മൂ​ന്ന്, ഇ​ടു​ക്കി, മ​ല​പ്പു​റം ര​ണ്ട്​ വീ​ത​വും. 258 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും കു​റ​വു​ണ്ടാ​യി. വ്യാ​ഴാ​ഴ്​​ച​ത്തെ ക​ണ​ക്ക്​ പ്ര​കാ​രം 1,36,195 പേ​ർ. വീ​ടു​ക​ളി​ൽ 1,35,472​ പേ​രും. 723 പേ​ർ ആ​ശു​​​പ​ത്രി​യി​ലാ​ണ്. 153 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ച 12,710 സാ​മ്പി​ളു​ക​ളി​ൽ 11,469 ലും ​രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചു. ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ 7.5 ശ​ത​മാ​ന​വും 20 ന്​ ​താ​ഴെ 6.9 ശ​ത​മാ​ന​വു​മാ​ണ്. സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചി​ട്ട്​​ 100 ദി​വ​സം പി​ന്നി​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മലപ്പുറത്തിന് ആശ്വാസ വ്യാഴം; ഒരാൾ കൂടി വീട്ടിലേക്ക് മടങ്ങി
മ​ഞ്ചേ​രി: ഏ​കാ​ന്ത​വാ​സ​ത്തി​ന്​ വി​ട ന​ൽ​കി കാ​മ​റ ഫ്ലാ​ഷു​ക​ൾ​ക്കി​ട​യി​ലൂ​ടെ കോ​വി​ഡ് വാ​ർ​ഡി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ വ​ന്ന മു​സ്​​ത​ഫ ത​നി​ക്കു ചു​റ്റും കൂ​ടി നി​ന്ന​വ​രെ ക​ൺ​നി​റ​െ​യ ക​ണ്ടു. കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ ഒ​പ്പം നി​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ദ്ദേ​ഹം ഹൃ​ദ​യം തൊ​ട്ട് ന​ന്ദി പ​റ​ഞ്ഞു. ആ ​ദൃ​ശ്യ​ത്തി​ന്​ സാ​ക്ഷി​ക​ളാ​യ ഡോ​ക്ട​ര്‍മാ​ർ, ന​ഴ്‌​സു​മാ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ​ല്ലാം ചേ​ർ​ന്ന് ക​ര​ഘോ​ഷം മു​ഴ​ക്കി. കൈ​വീ​ശി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് അ​യാ​ൾ ആം​ബു​ല​ൻ​സി​ൽ ക‍യ​റി​യ​​പ്പോ​ൾ തി​രി​ഞ്ഞു​നി​ന്ന്​ ഒ​രി​ക്ക​ൽ കൂ​ടി കൈ​വീ​ശി. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ക​രു​ത​ലി​നും സ്നേ​ഹ​ത്തി​നും മി​ക​ച്ച ചി​കി​ത്സ​ക്കും പ​രി​ച​ര​ണ​ത്തി​നു​മെ​ല്ലാം ന​ന്ദി പ​റ​യു​മ്പോ​ള്‍ ശ​ബ്​​ദം ഇ​ട​റി. കോ​വി​ഡ് രോ​ഗ​മു​ക്ത​നാ​യ തി​രൂ​ര്‍ പൊ​ന്മു​ണ്ടം പാ​റ​മ്മ​ല്‍ സ്വ​ദേ​ശി പ​ന്നി​ക്കോ​റ മു​സ്ത​ഫ (46) വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.45ഓ​ടെ​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. 13 ദി​വ​സം നീ​ണ്ട വി​ദ​ഗ്ധ ചി​കി​ത്സ​ക്കും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​നും ശേ​ഷം പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ചു​വ​ടു​െ​വ​ച്ച​പ്പോ​ള്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രും മ​ധു​രം പ​ങ്കി​ട്ട് ആ ​നി​മി​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി.
14 ദി​വ​സം കൂ​ടി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. മാ​ര്‍ച്ച് 21ന് ​നാ​ട്ടി​ലെ​ത്തി​യ​ത്​ മു​ത​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​​​​െൻറ നി​ര്‍ദേ​ശ​ങ്ങ​ള്‍ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് മാ​തൃ​ക​യാ​യ പ്ര​വാ​സി കൂ​ടി​യാ​ണ് മു​ഹ​മ്മ​ദ് മു​സ്ത​ഫ. സ​മ്പ​ര്‍ക്കം പു​ല​ര്‍ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തു​മു​ത​ല്‍ ഇ​ദ്ദേ​ഹ​ത്തി​​​​െൻറ വീ​ട്ടു​കാ​രും ത​റ​വാ​ട്ടു വീ​ട്ടി​ലെ സ​ഹോ​ദ​ര​ന്മാ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ്​ രോ​ഗി​യാ​ണ്​ ​വ്യാ​ഴാ​ഴ്​​ച ആ​ശു​പ​ത്രി വി​ട്ട​ത്. ആ​ദ്യ രോ​ഗ​ബാ​ധി​ത വ​ണ്ടൂ​ര്‍ വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി​നി കോ​ക്കാ​ട​ൻ മ​റി​യ​ക്കു​ട്ടി (48) തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു.

വളം, വിത്ത് കടകൾ തുറക്കും
തി​രു​വ​ന​ന്ത​പു​രം: വ​ളം, വി​ത്ത്, കീ​ട​നാ​ശി​നി എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ 11 വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക്​ പു​സ്​​ത​കം ല​ഭ്യ​മാ​ക്കാ​ൻ ബു​ക്ക്​​ഷോ​പ്പു​ക​ൾ ഒ​ന്നോ ര​േ​ണ്ടാ ദി​വ​സം തു​റ​ക്ക​ൽ പ​രി​ഗ​ണി​ക്കും.

Show Full Article
TAGS:covid 19 kerala news 
News Summary - covid updates kerala thursday
Next Story