Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്:...

കോവിഡ്: ഭക്ഷ്യപരിശോധനക്ക്​ പ്രത്യേക സ്​ക്വാഡ്​

text_fields
bookmark_border
കോവിഡ്: ഭക്ഷ്യപരിശോധനക്ക്​ പ്രത്യേക സ്​ക്വാഡ്​
cancel
camera_altImage: India today

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക ്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ച്ചു. ആ​ശു​പ​ത്രി​ക​ള്‍, ബ​സ്​​സ്​​റ്റാ​ൻ​ഡു​ക​ള്‍, ​െറ​യി​ല്‍വേ സ്‌​റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ​ക്ക്​ സ​മീ​പ​മു​ള്ള ബേ​ക്ക​റി​ക​ള്‍, റ​സ്​​റ്റാ​റ​ൻ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. വ്യ​ക്തി​ശു​ചി​ത്വം, ഹാ​ൻ​ഡ്​​ സാ​നി​റ്റൈ​സ​ര്‍, സോ​പ്പ് എ​ന്നി​വ​യു​ടെ ല​ഭ്യ​ത പ​രി​ശോ​ധി​ക്കും.

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​​െൻറ നി​ർ​ദേ​ശ​ങ്ങ​ള്‍
●ചു​മ, ശ്വാ​സ​ത​ട​സ്സം എ​ന്നി​വ​യു​ള്ള വ്യ​ക്തി​ക​ള്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​ല്‍നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണം
●ഭ​ക്ഷ്യോ​ല്‍പാ​ദ​ന-​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ അ​ണു​നാ​ശി​നി​കൊ​ണ്ട് വൃ​ത്തി​യാ​ക്ക​ണം.
●ജീ​വ​ന​ക്കാ​ര്‍ മാ​സ്‌​ക്, ഹെ​യ​ര്‍ നെ​റ്റ് എ​ന്നി​വ ധ​രി​ക്ക​ണം.
●വൃ​ത്തി​യാ​ക്കി​യ പാ​ത്ര​ങ്ങ​ളും ഗ്ലാ​സു​ക​ളും ഉ​പ​യോ​ഗി​ക്ക​ണം.
●നേ​ര്‍പ്പി​ക്കാ​ത്ത സോ​പ്പ് ലാ​യ​നി/​സോ​പ്പ് നി​ര്‍ബ​ന്ധ​മാ​യും ഹോ​ട്ട​ലു​ക​ളി​ലെ കൈ​ക​ഴു​കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം.
●ഉ​പ​യോ​ഗി​ക്കു​ന്ന സോ​പ്പ്, ഹാ​ൻ​ഡ്​​ സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.


●കാ​ഷ് കൗ​ണ്ട​റി​ല്‍ പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ര്‍ ആ​ഹാ​ര പ​ദാ​ര്‍ഥ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍നി​ന്ന്​ ഒ​ഴി​ഞ്ഞു​നി​ല്‍ക്ക​ണം.
●ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വ​ഴി കോ​വി​ഡ് പ​ക​രി​ല്ല.
●പാ​ല്‍, മു​ട്ട, ഇ​റ​ച്ചി തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ശ​രി​യാ​യ താ​പ​നി​ല​യി​ല്‍ പാ​കം​ചെ​യ്ത് ഉ​പ​യോ​ഗി​ക്ക​ണം.
●പാ​കം​ചെ​യ്യാ​ത്ത പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ശു​ദ്ധ​മാ​യ വെ​ള്ള​ത്തി​ല്‍ വൃ​ത്തി​യാ​ക്കി​യ​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
●ഭ​ക്ഷ​ണ പ​ദാ​ര്‍ഥ​ം അ​ണു​വി​മു​ക്ത പ്ര​ത​ല​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - covid updates -kerala news
Next Story