Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 272...

സംസ്ഥാനത്ത് 272  പേർക്ക്​ കോവിഡ്​; 68 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗബാധ

text_fields
bookmark_border
സംസ്ഥാനത്ത് 272  പേർക്ക്​ കോവിഡ്​; 68 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗബാധ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് 272 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 111 പേർക്ക്​​ രോഗം ഭേദമായി. 68 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 15 കേസുകളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗികളിൽ 157 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്​ 38 പേർ മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്​​. ഏഴ്​ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.സി.ഐ.എസ്.എഫ് ജവാനും ഡി.എസ്.സി ജവാനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. 

മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട്​ 3, ഇടുക്കി 1 എന്നിങ്ങനെയാണ്​ വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്​.

തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 9 എന്നിങ്ങനെയാണ്​ രോഗമുക്​തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ

സംസ്ഥാനത്ത്​ ഗുരുതര സാഹചര്യമാണ്​ നില നിൽക്കുന്നതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. 18 പുതിയ ഹോട്ട്​സ്​പോട്ടുകൾ കൂടി നിലവിൽ വന്നു. ഇതോടെ ആകെ ഹോട്ട്​സ്​പോട്ടുകളുടെ എണ്ണം 169 ആയി. 378 പേരെ ഇന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3034 പേരാണ്​ നിലവിൽ ആശുപത്രിയിൽ കഴിയുന്നത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 7516 സാമ്പിളുകൾ പരിശോധിച്ചുവെന്നും പിണറായി അറിയിച്ചു.

രോഗം ഭേദമായവർ ഏഴ്​ ദിവസം വീടുകളിൽ തന്നെ കഴിയണം. അന്യസംസ്ഥാനങ്ങളിൽ നിന്ന്​ എത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വാറൻറീനിൽ കഴിയണം. ഇവർക്കുള്ള ക്വാറൻറീൻ സൗകര്യം കരാറുകാർ ഏർപ്പെടുത്തണം. ഇത്​ ചെയ്യാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. നഗരങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. തിരുവനന്തപുരത്തെ സാഹചര്യം മറ്റൊരു നഗരത്തിലും ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുനിന്ന്​ എത്തിയവരിൽ ആയിരത്തിൽ 8.02 പേർക്ക്​ പോസിറ്റിവ്​
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്ന്​ സം​സ്​​ഥാ​ന​ത്ത്​ എ​ത്തി​യ​വ​രി​ൽ 1000 പേ​രി​ൽ 8.02 എ​ന്ന നി​ല​യി​ൽ​ കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന​വ​രി​ൽ 2.84 പേ​ർ​ക്കാ​ണി​ത്. കൂ​ടു​ത​ൽ കോ​വി​ഡ്​ കേ​സു​ക​ൾ മ​ഹാ​രാ​ഷ്​​​ട്ര​യി​ൽ​നി​ന്ന്​ വ​ന്ന​വ​ർ​ക്കാ​ണ്;​ 407. ത​മി​ഴ്​​നാ​ട്​ 181. ഡ​ൽ​ഹി 136 എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ണ​ക്കു​ക​ൾ. 
ലോ​ക്​​ഡൗ​ൺ ആ​രം​ഭി​ച്ച​ശേ​ഷം ഇ​തു​വ​രെ 4.99 ല​ക്ഷം പേ​ർ കേ​ര​ള​ത്തി​ൽ എ​ത്തി​യ​തി​ൽ 3.14 ല​ക്ഷം പേ​ർ മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും​ 1.85 ല​ക്ഷം പേ​ർ വി​ദേ​ശ​ത്തു​നി​ന്നു​മാ​ണ്. വ​ന്ന​വ​രി​ൽ 37.12 ശ​ത​മാ​ന​മാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​ർ. 62.88 ശ​ത​മാ​നം രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രി​ൽ 64.35 ശ​ത​മാ​നം പേ​രും വ​ന്ന​ത്​ റെ​ഡ്​ സോ​ൺ ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണ്. പു​റ​ത്തു​നി​ന്ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ വ​ന്ന​ത്​ മ​ല​പ്പു​റ​ത്തും പി​ന്നെ ക​ണ്ണൂ​രു​മാ​ണ്. 
വ​യ​നാ​ട്ടി​ലാ​ണ്​ കു​റ​വ്.  കേ​ര​ള​ത്തി​ലേ​ക്ക്​ മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ​വ​രി​ൽ 74.35 ശ​ത​മാ​ന​വും ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്​​ട്ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ്. വ​ി​ദേ​ശ​ത്തു​നി​ന്ന്​ വ​ന്ന​ത്​ കൂ​ടു​ത​ൽ യു.​എ.​ഇ​യി​ൽ​നി​ന്നാ​ണ്. 
ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​േ​ട​ണ്ടി​വ​ന്ന​വ​രി​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്​ മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ​വ​രെ​ക്കാ​ൾ ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ. 
കേ​ര​ള​ത്തി​ലേ​ക്ക്​  വ​ന്ന​വ​രി​ൽ കൂ​ടു​ത​ൽ പോ​സി​റ്റി​വ്​ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്;​ 289. പാ​ല​ക്കാ​ട്​ 285 പേ​രും. കു​റ​വ്​ വ​യ​നാ​ടും ഇ​ടു​ക്കി​യും -49 ​േപ​ർ വീ​തം.

LATEST VIDEOS

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19covid updatesPinarayi Vijayan
News Summary - Covid updates in kerala-Kerala news
Next Story