Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right7020 പേർക്ക്​...

7020 പേർക്ക്​ കോവിഡ്​; 8,474 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
7020 പേർക്ക്​ കോവിഡ്​;  8,474 പേർക്ക്​ രോഗമുക്​തി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ 7020 പേർക്ക് കൂടി​ കോവിഡ്​ സ്ഥിരീകരിച്ചു. 6037 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. ഇതിൽ 734 പേരുടെ രോഗഉറവിടം വ്യക്​തമല്ല. 26 മരണം കൂടി കോവിഡ്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചു. 8,474 പേർക്ക്​ രോഗം ഭേദമായിട്ടുണ്ട്​.

തൃശൂർ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട്​ 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂർ 419, കോട്ടയം 389, പാലക്കാട്​ 369, പത്തനംതിട്ട 270, കാസർകോഡ്​ 187, ഇടുക്കി 168, വയനാട്​ 93 എന്നിങ്ങനെയാണ്​ വിവിധ ജില്ലകളിലെ രോഗികളുടെ എണ്ണം.

തിരുവനന്തപുരം 880, കൊല്ലം 451, പത്തനംതിട്ട 199, ആലപ്പുഴ 368, കോട്ടയം 1050, ഇടുക്കി 66, എറണാകുളം 600, തൃശൂര്‍ 1037, പാലക്കാട് 568, മലപ്പുറം 1300, കോഴിക്കോട് 1006, വയനാട് 99, കണ്ണൂര്‍ 679, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായവരുടെ എണ്ണം.

54,339 സാമ്പിളുകളാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്​. 12.91 ശതമാനമാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. മാസ്​ക്​ ധരിക്കുന്നത്​ പ്രോത്സാഹിപ്പിക്കാനായി പ്രചാരണം ശക്​തമാക്കും. ചിലർ ഇപ്പോഴും മാസ്​ക്​ ധരിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പിള്ള (64), പഴവങ്ങാടി സ്വദേശിനി ഗീത (60), കരിക്കകം സ്വദേശിനി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന്‍ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂര്‍ സ്വദേശി യശോദ (73), വര്‍ക്കല സ്വദേശി റഷീദ് (82), ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനി ശോഭന (60), കരുനാഗപ്പള്ളി സ്വദേശി ബേബി (72), ഹരിപ്പാട് സ്വദേശി രഘുകുമാര്‍ (60), ഇടുക്കി പീരുമേട് സ്വദേശി സഞ്ജീവ് (45), എറണാകുളം അഞ്ചുമല സ്വദേശിനി സുലേഖ അബൂബക്കര്‍ (58), തൃശൂര്‍ പുന്നയൂര്‍ സ്വദേശി കുഞ്ഞ് അബൂബക്കര്‍ (75), പാറാവ് സ്വദേശി പ്രസീദ് (42), മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഹംസ (53), ബിപി അങ്ങാടി സ്വദേശി യാഹു (68), വാളാഞ്ചേരി സ്വദേശിനി സുബൈദ (58), കണ്ണമംഗലം സ്വദേശിനി നഫീസ (66), പൊന്‍മല സ്വദേശി അഹമ്മദ് കുട്ടി (69), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഇബ്രാഹിം (75), ചിറ്റാരിപറമ്പ് സ്വദേശി കാസിം (64), അഴീക്കോട് സ്വദേശി കുമാരന്‍ (67), ഏച്ചൂര്‍ സ്വദേശി മുഹമ്മദ് അലി (72), വയനാട് കല്‍പ്പറ്റ സ്വദേശിനി ശാരദ (38), എന്നിവരാണ് കോവിഡ്​ മൂലം മരണമടഞ്ഞത്. ഇതോടെ ആകെ കോവിഡ് മരണം 1429 ആയി

ശബരിമല ദർശനത്തിനായി മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നും ഇവിടെയെത്തി കോവിഡ്​ ബാധിച്ചാൽ ചികിൽസക്കുള്ള സംവിധാനമൊരുക്കും. ശബരിമലയിലെത്തുന്ന ഭക്​തർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയിട്ടുണ്ട്​. കോവിഡ്​ ചികിൽസക്കായി സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡാനന്തര ചികിൽസക്ക്​ ആരോഗ്യവകുപ്പ്​ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും. ടെലിമെഡിസിൻ സംവിധാനം വിപുലപ്പെടുത്തും. എൽ.ഡി.എഫ്​ സർക്കാർ വാഗ്​ദാനം ചെയ്​തത്​ പോലെ പ്രതിമാസമുള്ള സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:covid 19 ​Covid 19 
Next Story