Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ: ​വേതനം...

ലോക്​ഡൗൺ: ​വേതനം തടയരുത്​; കുറവുവരുത്തരുത്​ –തൊഴില്‍ വകുപ്പ്

text_fields
bookmark_border
ലോക്​ഡൗൺ: ​വേതനം തടയരുത്​; കുറവുവരുത്തരുത്​ –തൊഴില്‍ വകുപ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ന്‍ ക​ഴ ി​യാ​ത്ത സം​ഘ​ടി​ത-​അ​സം​ഘ​ടി​ത മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വേ​ത​നം ത​ട ​ഞ്ഞു​വെ​ക്കാ​നോ കു​റ​വു​വ​രു​ത്താ​നോ പാ​ടി​ല്ലെ​ന്ന് തൊ​ഴി​ൽ​വ​കു​പ്പ് ക​ര്‍ശ​ന​നി​ര്‍ദേ​ശം ന​ല്‍കി.

ക​ട​ക​ൾ, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ, നി​ര്‍മാ​ണ​മേ​ഖ​ല, തോ​ട്ടം മേ​ഖ​ല, ക​ശു​വ​ണ്ടി, മ​ത്സ്യ​സം​സ്‌​ക​ര​ണം, ക​യ​ര്‍ തു​ട​ങ്ങി​യ സം​ഘ​ടി​ത-​അ​സം​ഘ​ടി​ത മേ​ഖ​ല​ക​ളി​ല്‍ ജോ​ലി​ക്കെ​ത്താ​ന്‍ ക​ഴി​യാ​ത്ത​വ​രു​ടെ വേ​ത​നം ത​ട​യു​ക​യോ വെ​ട്ടി​ക്കു​റ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നു​കാ​ട്ടി ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ പ്ര​ണ​ബ് ജ്യോ​തി​നാ​ഥ് സ​ര്‍ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചു. സ്ഥി​രം ജീ​വ​ന​ക്കാ​ര്‍ക്ക് പു​റ​മെ ദി​വ​സ​വേ​ത​ന​ക്കാ​രു​ടെ​യും ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വേ​ത​ന​വും കു​റ​വു​വ​രു​ത്താ​നോ ത​ട​ഞ്ഞു​വെ​ക്കാ​നോ പാ​ടി​ല്ല.

സം​സ്ഥാ​ന​ത്തെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എ​ല്ലാ തൊ​ഴി​ല്‍സ്ഥാ​പ​ന​ങ്ങ​ളും ഫാ​ക്ട​റി​ക​ളും നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് സ​ര്‍ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കി. അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ര്‍ദേ​ശം ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ല ലേ​ബ​ര്‍ ഓ​ഫി​സ​ര്‍മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - covid updates dont cut down salary
Next Story