Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ഇന്ന് 9...

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർ ത്താ സമ്മേളനത്തിൽ അറിയിച്ചു. കാസർകോട് - 4, കണ്ണൂർ - 3, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്ക് വീതവുമാണ് രോഗം ബാധി ച്ചത്. ഇതിൽ നാലു പേർ വിദേശത്തു നിന്നെത്തിയവരും രണ്ടു പേർ നിസാമുദ്ദീനിൽ നിന്ന് വന്നവരുമാണ്. മൂന്ന് പേർക്ക് സമ്പ ർക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . അതേസമയം, ലോക്ക്ഡൗണിലെ ഇളവുകളെക്കുറിച്ചും മുഖ്യമന്ത്രി അറിയിച്ചു. മൊബൈൽ കടകൾ ഞായറാഴ്ച തുറക്കും. വർക്ക്ഷോപ്പു കളും സ്പെയർ പാർട്സ് കടകളും ഞായർ, വ്യാഴം ദിവസങ്ങളിൽ തുറക്കും.

ഇന്ന് 131 പേരെ ആശുപത്രിയിൽ പ്രേവേശിപ്പിച്ച ു. ഇതുവരെ 336 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 263 പേർ ഇപ്പോഴും ചികിത്സയിലാണ്. 1,46,686 പേർ ഇപ്പോൾ നിരീക്ഷണത്തിലു ണ്ട്. വീടുകളിൽ 1,45, 934 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 11,232 സാമ്പിളുകളാണ് പരിശോധനക്കയച്ചത്.

ഇ ന്ന് സംസ്ഥാനത്തേക്കുള്ള ചരക്കു നീക്കത്തിൽ ചെറിയ കുറവ് വന്നു. സംസ്ഥാനത്തിന്‍റെ ഭക്ഷ്യ സ്റ്റോക്കിൽ നിലവിൽ പ്രശ ്നങ്ങളൊന്നുമില്ല. ഇനിയുള്ള ഘട്ടം മുന്നിൽകണ്ട് സ്റ്റോക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കർഷകർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വിഷു-ഈസ്റ്റർ വിപണി സജീവമാകേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തിൽ അധികമായി ഉൽപാദിപ്പിക്കപ്പെട്ട പച്ചക്കറി വിപണി കിട്ടാതെ പാഴാകുന്നത് കർഷകരെ ബാധിക്കും. അതുകൊണ്ട് പച്ചക്കറികൾ സംഭരിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട് -മുഖ്യമന്ത്രി വിശദീകരിച്ചു.

ഇന്ന് ലോകാരോഗ്യ ദിനമാണ്. നഴ്സുമാരുടെ ത്യാഗോജ്വലമായ പ്രവർത്തനത്തിൽ കേരളം അഭിമാനിക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മലയാളി നഴ്സുമാർ അനുഭവിക്കുന്ന പ്രയാസം അസ്വസ്ഥരാക്കുന്നു -മുഖ്യമന്ത്രി പറഞ്ഞു.

എം.പി ഫണ്ട് നിഷേധിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധം –മുഖ്യമന്ത്രി
തി​രു​വ​ന​ന്ത​പു​രം: എം.​പി ഫ​ണ്ട്​ ജ​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വി​ടേ​ണ്ട​താ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റി‍​​െൻറ വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എം.​പി​മാ​രു​ടെ പ്രാ​ദേ​ശി​ക​വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗം ത​ട​യു​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പോ​ലും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്രം അ​നു​വ​ദി​ച്ച തു​ക അ​പ​ര്യാ​പ്ത​വും വി​വേ​ച​ന​പ​ര​വു​മാ​ണ്. അ​തി​നൊ​പ്പം ഈ ​ഫ​ണ്ട് കൂ​ടി വെ​ട്ടി​ക്കു​റ​ച്ചാ​ൽ അ​ത് സം​സ്​​ഥാ​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ഈ ​ഘ​ട്ട​ത്തി​ൽ എം.​പി ഫ​ണ്ട്​ നി​ഷേ​ധി​ക്കു​ന്ന​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും രാ​ഷ്​​ട്ര​പ​തി​യും മ​റ്റ് മ​ന്ത്രി​മാ​രും ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ച​ത്​ സ്വാ​ഗ​താ​ർ​ഹ​മാ​ണ്. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ്​ നേ​രി​ടാ​ൻ ന​ൽ​കി​യ സ​ഹാ​യം തീ​ർ​ത്തും അ​സ​ന്തു​ലി​ത​വും വി​വേ​ച​ന​പ​ര​വു​മാ​ണെ​ന്ന ആ​രോ​പ​ണം നേ​ര​ത്തേ ഉ​യ​ർ​ന്നി​രു​ന്നു. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചാ​ണെ​ങ്കി​ൽ ഈ ​തു​ക തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എം.​പി​മാ​രു​ടെ ഫ​ണ്ട് കൂ​ടി വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മാ​ണ്. അ​ത​നു​സ​രി​ച്ചു​ള്ള പ്ര​വ‍ർ​ത്ത​നം കേ​ര​ള​ത്തി​ലെ ചി​ല എം.​പി​മാ​ർ തു​ട​ങ്ങിെ​വ​ച്ച​തു​മാ​ണ്. അ​തെ​ല്ലാം ഇ​നി മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​റി​​​െൻറ ഈ ​തീ​രു​മാ​നം വ​ഴി വ​രു​ന്ന​ത്.

മലയാളി നഴ്​സുമാരെ സഹായിക്കാൻ ഇടപെടണമെന്ന്​ അഭ്യർഥിച്ച്​ മുഖ്യമന്ത്രി
തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മ​ല​യാ​ളി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കാ​ൻ അ​വി​ട​ങ്ങ​ളി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും മ​ല​യാ​ളി സം​ഘ​ട​ന​ക​ളും ഇ​ട​പെ​ട​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഭ്യ​ർ​ഥി​ച്ചു. ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും കോ​വി​ഡ്​ ബാ​ധി​ച്ച ന​ഴ്​​സു​മാ​രെ കു​റി​ച്ച്​ ഉ​ത്​​ക​ണ്​​ഠ​യു​ണ്ട്. അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി, മ​ഹാ​രാ​ഷ്​​ട്ര, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും ക​ത്ത്​ ന​ൽ​കി. ഏ​ത്​ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ട്ട്​ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ അ​വ​ർ ന​ട​ത്തു​ന്ന ത്യാ​ഗോ​ജ്ജ്വ​ല പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ലോ​ക​ത്തി​​െൻറ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ മ​ല​യാ​ളി ന​ഴ്​​സു​മാ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും അ​സ്വ​സ്​​ഥ​രാ​ക്കു​ന്നു. കോ​ട്ട​യ​ത്ത്​ ​കോ​വി​ഡ്​ ബാ​ധി​ച്ച വ​യോ​ധി​ക ദ​മ്പ​തി​ക​ൾ സു​ഖം പ്രാ​പി​ച്ച​ത്​ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ അ​ഭി​മാ​ന നേ​ട്ട​മാ​ണ്. അ​വ​രെ ശു​ശ്രൂ​ഷി​ക്ക​വെ വൈ​റ​സ്​ ബാ​ധി​ച്ച്​ സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ രേ​ഷ്​​മ മോ​ഹ​ൻ​ദാ​സ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ​രോ​ഗം ഭേ​ദ​മാ​യി പോ​ക​െ​വ നി​രീ​ക്ഷ​ണം ക​ഴി​ഞ്ഞ്​ എ​ത്തി​യാ​ൽ ഇ​നി​യും കൊ​റോ​ണ വാ​ർ​ഡി​ൽ ജോ​ലി ചെ​യ്യാ​ൻ സ​ന്ന​ദ്ധ​യാ​ണെ​ന്ന​ അ​വ​രു​ടെ വാ​ക്കു​ക​ൾ കേ​ട്ടു.
ഏ​ത്​ ജി​ല്ല​യി​ലും ജോ​ലി ചെ​യ്യാ​ൻ കോ​ട്ട​യ​ത്തെ പാ​പ്പ ഹെ​ൻ​ട്രി എ​ന്ന ന​ഴ്​​സ്​ ആ​രോ​ഗ്യ​മ​ന്ത്രി​യെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ന​ഴ്​​സു​മാ​ർ നാ​ടി​ന്​ ന​ൽ​കു​ന്ന ഉൗ​ർ​ജ​ത്തി​​െൻറ​യും ക​രു​ത​ലി​​െൻറ​യും ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. അ​വ​ർ​ക്ക്​ അ​തേ ക​രു​ത​ൽ​ തി​രി​ച്ചു ന​ൽ​കാ​നു​ള്ള ചു​മ​ത​ല ന​മു​ക്കു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
TAGS:covid 19 kerala news 
News Summary - covid update by pinarayi vijayan-kerala news
Next Story