അതിജീവനത്തിന് പ്രധാനമന്ത്രിയോട് സഹായം േതടി കേരളം
text_fieldsതിരുവനന്തപുരം: കോവിഡ് -19 അതിജീവനത്തിെൻറ ഭാഗമായി കേരളം വിവിധ ആവശ്യങ്ങൾ പ്രധാന മന്ത്രിക്ക് മുന്നിൽ ഉന്നയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 150 ആക്കണം. വേതനം 50 രൂപയെങ്കിലും വർധിപ്പിക്കണം.
സംസ്ഥാനത്തിെൻറ വായ്പപരിധി ഉയർത്തണം. വയോജനങ്ങൾക്കും ദരിദ്രർക്കും അസംഘടിത മേഖലയിലുമുള്ളവർക്കുള്ള വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകണം. ആവശ്യത്തിനുള്ള ഭക്ഷ്യധാന്യ ലഭ്യത സബ്സിഡി നിരക്കൽ ഉറപ്പാക്കണം. അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കാൻ നടപടി സ്വീകരിക്കണം.
കൂടുതൽ പരിശോധന ലാബുകൾക്കുള്ള അനുമതി വേണം. ചെറുകിട, സൂക്ഷ്മവായ്പകർ കുറഞ്ഞ പലിശ നിരക്കിൽ നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകണം തുടങ്ങിവയാണ് കേരളം ഉന്നയിച്ചത്. ഇതുവരെ സർക്കാർ സ്വീകരിച്ച നടപടികളും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
