സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ്; ആകെ കോവിഡ് ബാധിതർ 3000 കടന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 127 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കോവിഡ് കേസുകളാണ് ഇന്നത്തേത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3039 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളത് 1450 പേരാണ്.
57 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോവിഡ് സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്തുനിന്നെത്തിയവരാണ്. 36 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവർത്തകനും രോഗബാധയുണ്ട്.
കൊല്ലം-24, പാലക്കാട്-23, പത്തനംതിട്ട-17, കോഴിക്കോട്-12, എറണാകുളം-3, കോട്ടയം-11, കാസർകോട്-7, തൃശൂർ-6, മലപ്പുറം-5, വയനാട്-5, തിരുവനന്തപുരം-5, കണ്ണൂർ-4, ആലപ്പുഴ-4, ഇടുക്കി-1 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
മഹാരാഷ്ട്ര -15, ഡൽഹി-ഒമ്പത്, തമിഴ്നാട് -അഞ്ച്, യു.പി, കർണാടക -രണ്ട് വീതം, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് -ഒന്നു വീതം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയവരുടെ കണക്ക്.
തിരുവനന്തപുരം-2, കൊല്ലം-2, പത്തനംതിട്ട-12, ആലപ്പുഴ-12, എറണാകുളം-1, മലപ്പുറം-1, പാലക്കാട്-10, കോഴിക്കോട്-11, വയനാട്-2, കണ്ണൂർ-2 കാസർകോട്-2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
1,39,342 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 2036 പേർ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,78,559 സാംപിളുകൾ പരിശോധനക്കയച്ചു.
സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയതായും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
