
ലക്ഷണമില്ലെങ്കിൽ കോവിഡ് ബാധിതരെക്കൊണ്ട് പണിയെടുപ്പിക്കാമെന്ന ഉത്തരവ് വിവാദത്തിൽ
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിതരെ ക്വാറൻറീനിൽ പാർപ്പിക്കണമെന്ന കർശന വ്യവസ്ഥ നിലനിൽെക്ക അന്തർസംസ്ഥാന തൊഴിലാളികളിലെ ലക്ഷണങ്ങളില്ലാത്ത രോഗബാധിതരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാമെന്ന വിചിത്ര ഉത്തരവ് വിവാദത്തിൽ.
സംസ്ഥാനം ഇതുവരെ കൈക്കൊണ്ട കോവിഡ് പ്രതിരോധ നീക്കങ്ങളും മാനദണ്ഡങ്ങളും ഒന്നാകെ അട്ടിമറിക്കുന്ന ഇൗ ഉത്തരവ് പൊതുഭരണവകുപ്പാണ് പുറത്തിറക്കിയത്. ലക്ഷണങ്ങളോടെയോ അല്ലാതെയോ കോവിഡ് സ്ഥിരീകരിച്ചാൽ 10 ദിവസം ക്വാറൻറീനിൽ കഴിയണമെന്നും തുടർന്നുള്ള പരിശോധനയിൽ നെഗറ്റിവായാലും ഒരാഴ്ച കൂടി നിരീക്ഷണത്തിൽ കഴിയണമെന്നുമുള്ള പൊതുനിർദേശമുള്ളപ്പോഴാണ് രോഗബാധിതരായ അന്തർസംസ്ഥാന തൊഴിലാളികളെ പണിയെടുപ്പിക്കാമെന്ന മനുഷ്യത്വവിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമായ ഉത്തരവ്. നിർദേശത്തിൽ സർക്കാറിലെ ഉന്നതവൃത്തങ്ങൾക്കും അതൃപ്തിയുണ്ട്.
ഉത്തരവിൽ വ്യക്തത തേടിയ ലേബർ കമീഷണറേറ്റ് സർക്കാറിനെ സമീപിക്കുമെന്നും അറിയുന്നു. ലക്ഷണങ്ങളില്ലാത്തവരെ പണിയെടുപ്പിക്കേണ്ടത് പ്രത്യേകം നിശ്ചയിച്ച മേഖലകളിൽ മതിയായ മുൻകരുതലോടെ വേണമെന്നതാണ് ഉത്തരവിലെ ആവശ്യം. അതേസമയം സി.എഫ്.എൽ.ടി.സി മാർഗനിർദേശ പ്രകാരമുള്ള താമസവും ഭക്ഷണം സൗകര്യവും ഒരുക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ടെങ്കിലും ആരുടെ ചുമതലയെന്നത് വ്യക്തമാക്കിയിട്ടില്ല. കരാറുകാരെയാണ് ഉദ്ദേശിച്ചതെങ്കിൽ എത്രത്തോളം പ്രായോഗികമാണെന്നതും കണ്ടറിയണം. പ്രത്യേക മേഖലകളിൽ ജോലിചെയ്യിക്കാമെന്ന് പറയുന്ന ഉത്തരവിൽതന്നെ പ്രോേട്ടാകോൾ പ്രകാരം ഇവരെ ഡിസ്ചാർജ് ചെയ്യണമെന്നും നിഷ്കർഷിച്ചിരിക്കുന്നു. ജോലി ചെയ്യാൻ വിടുന്ന ഇവരെ എങ്ങനെ ഡിസ്ചാർജ് ചെയ്യണമെന്നതിനും വിശദീകരണമില്ല. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കരുത്.
സംസ്ഥാന സർക്കാറിെൻറ േപ്രാജക്ടുകൾക്ക് മാത്രമാണ് ഇൗ നിർദേശങ്ങൾ ബാധകമെന്നും അവസാനഭാഗത്ത് സൂചിപ്പിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആൻറിജൻ പരിശോധനയും 14 ദിവസത്തെ റൂം ക്വാറൻറീനും നിർബന്ധമാക്കി നേരേത്ത ആരോഗ്യവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
മടങ്ങിയെത്തുന്ന ദിവസംതന്നെ ആൻറിജൻ പരിശോധനക്ക് വിധേയമാകണമെന്നതായിരുന്നു നിർദേശം. എന്നാൽ, കോവിഡ് സർട്ടിഫിക്കറ്റില്ലാതെ മടങ്ങിയെത്തുന്നവർ അഞ്ചാം ദിവസം ആൻറിജൻ പരിശോധന വേണമെന്നാണ് പുതിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
