Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്:...

കോവിഡ്: കേരളത്തിനെതിരായ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരം -രാഹുൽ ഗാന്ധി

text_fields
bookmark_border
കോവിഡ്: കേരളത്തിനെതിരായ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരം -രാഹുൽ ഗാന്ധി
cancel

കൽപറ്റ: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധ​െൻറ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന്​ രാഹുൽ ഗാന്ധി എം.പി. കോവിഡ് മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമർശനം നടത്തുന്നത് ശരിയല്ല.

കേരളത്തിലെ ജനങ്ങളുടെ ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ മറികടക്കും. കോവിഡ് അതിവേഗം വ്യാപിക്കുമ്പോൾ സംസ്ഥാനവും കേന്ദ്രവും പരസ്പരം കുറ്റപ്പെടുത്തുകയാണ്​. എല്ലാവരും കോവിഡിനെ പരാജയപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും രാഹുൽ ഗാന്ധി കൽപറ്റയിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

സ്വർണക്കടത്ത് കേസ് എൻ.ഐ.എ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ രാജി ആവശ്യപ്പെട്ടുള്ള യു.ഡി.എഫ് സമരങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്​ട്രീയ ആ‍യുധമായി ഉപയോഗിക്കുകയാണ്​.സി.ബി.ഐ ഉൾപ്പെടെ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്​ട്രീയ എതിരാളികളെ സമ്മർദത്തിലാക്കി തങ്ങളുടെ വരുതിയിലാക്കുകയാണ്. വ്യക്തിപരായി എനിക്കും നിരവധി നേതാക്കൾക്കും ഇത് നേരിടേണ്ടിവന്നിട്ടുണ്ട്. ഈ പ്രവണത അപകടമാണെന്നും അന്വേഷണ ഏജൻസികളെ തകർക്കലാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harsh Vardhan​Covid 19Rahul Gandhi
News Summary - covid: Union Minister's statement against Kerala is unfortunate - Rahul Gandhi
Next Story